മുത്താരം കുന്നില്‍... ലാലലലാ....
മുത്താരം കുന്നില്‍ - മുക്കുറ്റി
മുത്തം കൊതിച്ചു - നിന്നല്ലോ
കിളിമരക്കൊമ്പില്‍ കിറുങ്ങണത്തികള്
കിന്നാരം ചൊല്ലി
എന്‍ നെഞ്ചില്‍ ഒരു പുലരിതന്‍ കുളിര്തൂകുന്നു
കുലുക്കിനിറച്ച സൌന്ദര്യം കൈമുതലുള്ളൊരു സുന്ദരി നീ
പ്രണയസുന്ദര ഗാനം പോലെയൊരു പുഴയൊഴുകുന്നു
ആപ്പുഴവക്കിലെ പൂവുകളിന്നെന്റെ മനം കവരുന്നു
കുങ്കുമപ്പൂ വിടരും എന്മനസ്സില് വരുമോ
ഒരുശ്രുതിലയമായെന്നും നീ
സഹസ്രദലങ്ങള്‍ വിരിഞ്ഞു നില്ക്കുന്ന മലര്ചൂടിത്തരുമോ?
ഇലഞ്ഞി ചിരിച്ചു കാറ്റിലൂടെ ഒരു കഥപറഞ്ഞല്ലോ
അക്കഥകേള്ക്കുവാന് നമ്മള്‍ക്കും പോകെണ്ടേ ചിരിപൊഴിക്കേണ്ടേ
സോമവാരം നോക്കും ഹേമവതി എനിക്ക്
ഒരു മൃദുചിറകായെന്നും നീ
ചിറകടിച്ചെന്നും വിരുന്നുപോരുമെന് പ്രിയസഖിയല്ലേ നീ?