ഒന്നാനാം മരുമലയ്ക്കു ഓരായിരം കന്യമാര്(2)
കന്യമാരും ഭഗവാനും കൂടിയാടി പൂവിറുത്തു
കൂടിയാടി പൂവിറുത്തു
പൂവിറുത്തു നില്ക്കയാലേ കന്യമാര്‍ക്കു മെയ്തളര്‍ച്ച
മെയ്തളര്ന്നു കൈതളര്‍ന്നു നട്ടത്തില്‍ വീണുപോയി
കണ്ടുനിന്നു ഭഗവാനും കൈപിടിച്ചു മെയ്തണച്ചു(2)
ഒന്നാനാം മലരിന് തുമ്പീ മലരമ്പനെ കണ്ടോരുണ്ടോ
കണ്ടേന് ഞാന്‍ കണ്ടേന് പെണ്ണേ
പൂഞ്ചോലക്കാവില്‍ വെച്ച്
പൂക്കച്ച വട്ടം ചുറ്റി പൂമുണ്ടും തോളിലിട്ട്
തെച്ചിപ്പൂ തെറ്റി തെറ്റി പിച്ചിപ്പൂ തൊങ്ങലിട്ട്
ഒന്നാനാം മലരിന് തുമ്പീ മലരമ്പനെ കണ്ടോരുണ്ടോ
ഒന്നാംതുമ്പിയും അവര്‍പെറ്റമക്കളും
പോയി നടപ്പതാ തുമ്പി തുള്ളാന്‍
തുമ്പിയിരുമ്പല്ല ചെമ്പല്ല ഓടല്ല
തുമ്പിതുടല്മാല പൊന്മാല
രണ്ടാം തുമ്പിയും അവര്‍പെറ്റമക്കളും
പോയി നടപ്പതാ തുമ്പി തുള്ളാന്‍
തുമ്പിയിരുമ്പല്ല ചെമ്പല്ല ഓടല്ല
എന്തെന്തെ തുമ്പി ഉറയാത്ത്?(8)
ഒന്നേ ഒന്നേം പോ ഓമനയായി പിറന്നാനുണ്ണി(3)
ഒന്നേമാന് കുന്നിന്മേല് ഓരടിമണ്ണിന്മേല്
ഒന്നല്ലോ മങ്കമാര്‍ പാലനട്ടു
പാലക്കിലവന്നു പൂവന്നു കായ്വന്നു
പാലക്കു പാല് കൊടു പാര്‍വതിയെ
പാലക്കിലവന്നു പൂവന്നു കായ്വന്നു
പാലക്കു പാല് കൊടു പാര്‍വതിയെ.....