Muraleegaanattin

മുരളീഗാനത്തിൻ
Year
Language

മുരളീഗാനത്തിന്‍ കല്ലോലിനീ..
മധുര സ്വരരാഗ മാന്ദാകിനീ..
പ്രണയാമൃതം പകരും പ്രവാഹിനീ..
പ്രിയരാധയ്ക്കതു മൃതസഞ്ജീവനി..

യമുനതന്‍ അലകള്‍ വീണകളായി..
പവനതരംഗങ്ങള്‍ വിരലുകളായി..
ലവംഗലതാവലി മൃദംഗങ്ങളായി..
അവന്‍ പാടും ഗാനത്തിന്‍ മേളങ്ങളായി..
ഉണര്‍ന്നില്ലേ.... രാധികേ.. നിന്‍ ഹൃദയം
ഉണര്‍ന്നില്ലേ... പിണക്കം മറന്നില്ലേ....
മുരളീഗാനത്തിന്‍)

ചന്ദനമണിയും മലര്‍നെഞ്ചമിളകി..
ചപലവികാരങ്ങള്‍ ഉള്‍ത്താരിലിളകി..
ഗോപികമാര്‍ കാമപാദങ്ങള്‍ തേടി..
ആ വനമാലി തന്‍ കീര്‍ത്തനം പാടി..
അണിഞ്ഞില്ലേ... രാധികേ..നിന്‍ ചിലങ്ക
അണിഞ്ഞില്ലേ.. പിണക്കം മറന്നില്ലേ...
മുരളീഗാനത്തിന്‍)

muraḽīgānattin kallolinī..
madhura svararāga māndāginī..
praṇayāmṛtaṁ pagaruṁ pravāhinī..
priyarādhaykkadu mṛtasañjīvani..

yamunadan alagaḽ vīṇagaḽāyi..
pavanadaraṁgaṅṅaḽ viralugaḽāyi..
lavaṁgaladāvali mṛdaṁgaṅṅaḽāyi..
avan pāḍuṁ gānattin meḽaṅṅaḽāyi..
uṇarnnille.... rādhige.. nin hṛdayaṁ
uṇarnnille... piṇakkaṁ maṟannille....
muraḽīgānattin)

sandanamaṇiyuṁ malarnĕñjamiḽagi..
sabalavigāraṅṅaḽ uḽttāriliḽagi..
gobigamār kāmabādaṅṅaḽ teḍi..
ā vanamāli tan kīrttanaṁ pāḍi..
aṇiññille... rādhige..nin silaṅga
aṇiññille.. piṇakkaṁ maṟannille...
muraḽīgānattin)