Munnildooramaam

മുന്നില്‍ദൂരമാം
Year
Language

മുന്നില്‍ ദൂരം മുതുകില്‍ ഭാരം
നിന്നാല്‍ നിന്നുടെ അടിപതറും
മുന്നില്‍ ദൂരം മുതുകില്‍ ഭാരം
നിന്നാല്‍ നിന്നുടെ അടിപതറും
മന്നില്‍‍ യാത്ര തുടര്‍ന്നില്ലേ നീ
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്.. ഓ.. (മുന്നില്‍ ദൂരം)

കാലജലധിയില്‍ ഓരോ ദിവസവും
ഇരമ്പിവരുമൊരു തിരയല്ലോ
കടന്നു പോന്നാല്‍ പോരട്ടേ നീ
തിരിഞ്ഞു നോക്കരുതൊരു നാളും (മുന്നില്‍ ദൂരം)

ആകാശതാരം വിളക്കുമാടം
ആശകള്‍ നിന്നുടെ പങ്കായം
അലറും കാറ്റില്‍ തുഴയുക നൌക
അകലെയകലെ നിന്‍ സങ്കേതം ഓ.. (മുന്നില്‍ ദൂരം)

munnil dūraṁ mudugil bhāraṁ
ninnāl ninnuḍĕ aḍibadaṟuṁ
munnil dūraṁ mudugil bhāraṁ
ninnāl ninnuḍĕ aḍibadaṟuṁ
mannil yātra tuḍarnnille nī
munnoṭṭ munnoṭṭ munnoṭṭ.. o.. (munnil dūraṁ)

kālajaladhiyil oro divasavuṁ
irambivarumŏru tirayallo
kaḍannu ponnāl poraṭṭe nī
tiriññu nokkarudŏru nāḽuṁ (munnil dūraṁ)

āgāśadāraṁ viḽakkumāḍaṁ
āśagaḽ ninnuḍĕ paṅgāyaṁ
alaṟuṁ kāṭril tuḻayuga naൌka
agalĕyagalĕ nin saṅgedaṁ o.. (munnil dūraṁ)