Munnil nyaaaninmel

മുന്നില്‍ ഞാണിന്മേല്‍
Work
Year
Language

(പു) മുന്നില്‍ ഞാണിന്മേലേറി ചാഞ്ചാടും
കഴമുകളില്‍ കമ്പക്കൂത്താടും ഞങ്ങള്‍
അരവയര്‍ക്കരിക്കാടിക്കെന്നെന്നും മണ്ണില്‍
വരുവിന്‍ കണ്ടാനന്ദിപ്പിന്‍
തരുവിന്‍ ചെറു ചില്ലികള്‍ നിങ്ങള്‍
(സ്ത്രീ) വരുവിന്‍ കണ്ടാനന്ദിപ്പിന്‍
തരുവിന്‍ ചെറു ചില്ലികള്‍ ഞങ്ങള്‍ക്കായി
മുന്നില്‍ ഞാണിന്മേലേറി ചാഞ്ചാടും
കഴമുകളില്‍കമ്പക്കൂത്താടും ഞങ്ങള്‍
അരവയര്‍ക്കരിക്കാടിക്കെന്നെന്നും മണ്ണില്‍

(പു) ഇടംവലം മാറിയാല്‍ ജീവന്‍ പോകും വേലകള്‍
(സ്ത്രീ) മനസ്സുകള്‍ നേടുവാന്‍ നിങ്ങള്‍ക്കെല്ലാം ലീലകള്‍
(പു) കരണം മറിയുമ്പോള്‍ മരണം കാവലായി
(സ്ത്രീ) ശരണമിതല്ലേ കരുണ തോന്നണേ
(പു) കരണം മറിയുമ്പോള്‍ മരണം കാവലായി
(സ്ത്രീ) ശരണമിതല്ലേ കരുണ തോന്നണേ
അരേരേ രേരേരേരേ രേ
(‍ഡു) വന്നാലും മായാതേ
കണ്ടാലും നാട്ടാരേ

(പു) (വരുവിന്‍)
(സ്ത്രീ) (വരുവിന്‍ )
(ഡു) (മുന്നില്‍ )

(പു) മരിക്കുന്നു മാന്ത്രികന്‍ ചെപ്പടിവിദ്യക്കാരനായു്
(സ്ത്രീ) ഭരിക്കുന്നു മന്ത്രിയും മായാജാലക്കാരനായു്
(പു) കവിടി നിരത്തിയും മകുടിയൂതിയും
(സ്ത്രീ) അടവുകള്‍ കാട്ടുന്നവരും ഞങ്ങളും
(പു) കവിടി നിരത്തിയും മകുടിയൂതിയും
(സ്ത്രീ) അടവുകള്‍ കാട്ടുന്നവരും ഞങ്ങളും
അരേരേ രേരേരേരേ രേ
(‍ഡു) എന്നാളും മായാതേ
എന്നാളും കണ്ണീരേ

(പു) (വരുവിന്‍)
(സ്ത്രീ) (വരുവിന്‍ )
(ഡു) (മുന്നില്‍ )
(സ്ത്രീ) ഓ....
(ഡു) അ....

(pu) munnil ñāṇinmeleṟi sāñjāḍuṁ
kaḻamugaḽil kambakkūttāḍuṁ ñaṅṅaḽ
aravayarkkarikkāḍikkĕnnĕnnuṁ maṇṇil
varuvin kaṇḍānandippin
taruvin sĕṟu silligaḽ niṅṅaḽ
(strī) varuvin kaṇḍānandippin
taruvin sĕṟu silligaḽ ñaṅṅaḽkkāyi
munnil ñāṇinmeleṟi sāñjāḍuṁ
kaḻamugaḽilgambakkūttāḍuṁ ñaṅṅaḽ
aravayarkkarikkāḍikkĕnnĕnnuṁ maṇṇil

(pu) iḍaṁvalaṁ māṟiyāl jīvan poguṁ velagaḽ
(strī) manassugaḽ neḍuvān niṅṅaḽkkĕllāṁ līlagaḽ
(pu) karaṇaṁ maṟiyumboḽ maraṇaṁ kāvalāyi
(strī) śaraṇamidalle karuṇa tonnaṇe
(pu) karaṇaṁ maṟiyumboḽ maraṇaṁ kāvalāyi
(strī) śaraṇamidalle karuṇa tonnaṇe
arere rererere re
(ḍu) vannāluṁ māyāde
kaṇḍāluṁ nāṭṭāre

(pu) (varuvin)
(strī) (varuvin )
(ḍu) (munnil )

(pu) marikkunnu māndrigan sĕppaḍividyakkāranāyu്
(strī) bharikkunnu mandriyuṁ māyājālakkāranāyu്
(pu) kaviḍi nirattiyuṁ maguḍiyūdiyuṁ
(strī) aḍavugaḽ kāṭṭunnavaruṁ ñaṅṅaḽuṁ
(pu) kaviḍi nirattiyuṁ maguḍiyūdiyuṁ
(strī) aḍavugaḽ kāṭṭunnavaruṁ ñaṅṅaḽuṁ
arere rererere re
(ḍu) ĕnnāḽuṁ māyāde
ĕnnāḽuṁ kaṇṇīre

(pu) (varuvin)
(strī) (varuvin )
(ḍu) (munnil )
(strī) o....
(ḍu) a....