Munnil moogamaam

മുന്നില്‍ മൂകമാം
Work
Year
Language

മുന്നില്‍ മൂകമാം ചക്രവാളം
പിന്നില്‍ ശൂന്യമാമന്ധകാരം
അന്ധകാരം.... അന്ധകാരം....
മുന്നില്‍ മൂകമാം ചക്രവാളം.......

കാറ്റില്‍ ജ്വലിക്കുമോ കാലം കെടുത്തുമോ
മോഹങ്ങള്‍ കൊളുത്തിയ തിരിനാളം
പഞ്ചഭൂതങ്ങള്‍തന്‍ പഞ്ജരത്തിന്നുള്ളില്‍
പുകയുന്ന തിരിനാളം പുകയുന്ന തിരിനാളം
മുന്നില്‍ മൂകമാം ചക്രവാളം.....

കയ്യില്‍ വിലങ്ങുമായ് കരളില്‍ ഇരുട്ടുമായ്
കാലത്തിന്‍ ജയിലിലിരിപ്പൂ ഞാന്‍
ആരുടെ കൈകള്‍ തുറന്നു തന്നീടുമീ
അറയുടെയഴിവാതില്‍ അറയുടെയഴിവാതില്‍
മുന്നില്‍ മൂകമാം ചക്രവാളം.....

munnil mūgamāṁ sakravāḽaṁ
pinnil śūnyamāmandhagāraṁ
andhagāraṁ.... andhagāraṁ....
munnil mūgamāṁ sakravāḽaṁ.......

kāṭril jvalikkumo kālaṁ kĕḍuttumo
mohaṅṅaḽ kŏḽuttiya tirināḽaṁ
pañjabhūdaṅṅaḽtan pañjarattinnuḽḽil
pugayunna tirināḽaṁ pugayunna tirināḽaṁ
munnil mūgamāṁ sakravāḽaṁ.....

kayyil vilaṅṅumāy karaḽil iruṭṭumāy
kālattin jayililirippū ñān
āruḍĕ kaigaḽ tuṟannu tannīḍumī
aṟayuḍĕyaḻivādil aṟayuḍĕyaḻivādil
munnil mūgamāṁ sakravāḽaṁ.....