Munnaali muttumaay

മുന്നാഴി മുത്തുമായ്‌
Year
Language

മുന്നാഴി മുത്തുമായ് മണ്ണില്‍ വരുന്നൂ
മുത്തേ നിന്നുടെ ജന്മദിനം....
മുന്നാഴി മുത്തുമായ് മണ്ണില്‍ വരുന്നൂ
മുത്തേ നിന്നുടെ ജന്മദിനം.....
മുന്നൂറു മുത്തങ്ങള്‍ ഒന്നായ് വിരിച്ചു
ഉള്ളിലുണരും ഒരു നാദം
പിരിയില്ല നാം തമ്മില്‍ പിരിയില്ല നാം
(മുന്നാഴി മുത്തുമായ്....)

വൃന്ദാവനത്തിലെ കിളിയേ വാ വാ
നന്ദനവനത്തിലെ മലരേ വാ വാ
വൃന്ദാവനത്തിലെ കിളിയേ വാ വാ
നന്ദനവനത്തിലെ മലരേ വാ വാ
പോയദിനങ്ങള്‍തന്‍ കൈകളില്‍ നിന്നും
പുതിയൊരു വര്‍ണ്ണവും കൊണ്ടേ വാ
തങ്കക്കുടത്തിനുവേണ്ടി....
ഈ തങ്കനിലാവിനു വേണ്ടി....
തങ്കക്കുടത്തിനുവേണ്ടി....
ഈ തങ്കനിലാവിനു വേണ്ടി...
(മുന്നാഴി മുത്തുമായ്....)

അളകാപുരിയിലെ മുകിലേ വാ വാ
അമരാവതിയിലെ കാറ്റേ വാ വാ
അളകാപുരിയിലെ മുകിലേ വാ വാ
അമരാവതിയിലെ കാറ്റേ വാ വാ
മാരിവില്‍പ്പക്ഷിതന്‍ മാറത്തു നിന്നും
പുതിയൊരു തൂവലും കൊണ്ടേ വാ..
കന്നിക്കതിരിനു വേണ്ടി...
എന്‍ പൊന്നും തിടമ്പിനുവേണ്ടി...
കന്നിക്കതിരിനുവേണ്ടി...
എന്‍ പൊന്നും തിടമ്പിനുവേണ്ടി...

(മുന്നാഴി മുത്തുമായ്....)

munnāḻi muttumāy maṇṇil varunnū
mutte ninnuḍĕ janmadinaṁ....
munnāḻi muttumāy maṇṇil varunnū
mutte ninnuḍĕ janmadinaṁ.....
munnūṟu muttaṅṅaḽ ŏnnāy viriccu
uḽḽiluṇaruṁ ŏru nādaṁ
piriyilla nāṁ tammil piriyilla nāṁ
(munnāḻi muttumāy....)

vṛndāvanattilĕ kiḽiye vā vā
nandanavanattilĕ malare vā vā
vṛndāvanattilĕ kiḽiye vā vā
nandanavanattilĕ malare vā vā
poyadinaṅṅaḽtan kaigaḽil ninnuṁ
pudiyŏru varṇṇavuṁ kŏṇḍe vā
taṅgakkuḍattinuveṇḍi....
ī taṅganilāvinu veṇḍi....
taṅgakkuḍattinuveṇḍi....
ī taṅganilāvinu veṇḍi...
(munnāḻi muttumāy....)

aḽagāburiyilĕ mugile vā vā
amarāvadiyilĕ kāṭre vā vā
aḽagāburiyilĕ mugile vā vā
amarāvadiyilĕ kāṭre vā vā
mārivilppakṣidan māṟattu ninnuṁ
pudiyŏru tūvaluṁ kŏṇḍe vā..
kannikkadirinu veṇḍi...
ĕn pŏnnuṁ tiḍambinuveṇḍi...
kannikkadirinuveṇḍi...
ĕn pŏnnuṁ tiḍambinuveṇḍi...

(munnāḻi muttumāy....)