Munnaakkadalil

മുങ്ങാക്കടലില്‍
Year
Language

മുങ്ങാക്കടലില്‍ മുക്കിളിയിട്ടേ മുത്താണേ
ഇതു മുക്കുവപ്പെണ്ണിന്‍ സ്വത്താണേ
കൈനീട്ടം തന്നാട്ടെ- ശംഖു
മാല മാലേ... ഹേ... മാ‍ല മാലേ...
മുത്തണി മാലേ മാളോരെ കണ്ടു
മനസ്സിണങ്ങിപ്പോണോരേ
മാളോരേ... പോണോരേ.....
വന്നാട്ടെ വന്നാട്ടെ വന്നാട്ടെ
ഇതു മുങ്ങാക്കടലില്‍...........

കടുകുമാല പവിഴമാലേ.. കല്ലുമാലേ... ഇത്
കടലമ്മ കനിഞ്ഞുതന്ന കരിമണിമാലേ..
കയ്യുതൊട്ടാല്‍ കിലുകിലുക്കും
കഴുത്തിലിട്ടാല്‍ പളപളക്കും
കന്നിപ്പെണ്ണ് കാത്തിരിക്കും കല്യാണമാലേ

മീശക്കാരാ മിടുമിടുക്കാ കീശയൊന്നു തുറന്നാട്ടെ
ആശയുള്ളോരു പെണ്ണിനു നല്ലൊരു അഴകുമാലയിരുന്നോട്ടെ
കൊച്ചീക്കപ്പലില്‍ ഇന്നലെ വന്നത്
കോഴിക്കോട്ട് കൊടിപറന്നത്
കൊല്ലത്തെ ഇല്ലത്തെ അമ്മച്ചിപ്പെണ്ണുങ്ങള്
കൊണ്ടാടും മാല

മാലേ... മാലേ.........

muṅṅākkaḍalil mukkiḽiyiṭṭe muttāṇe
idu mukkuvappĕṇṇin svattāṇe
kainīṭṭaṁ tannāṭṭĕ- śaṁkhu
māla māle... he... māla māle...
muttaṇi māle māḽorĕ kaṇḍu
manassiṇaṅṅippoṇore
māḽore... poṇore.....
vannāṭṭĕ vannāṭṭĕ vannāṭṭĕ
idu muṅṅākkaḍalil...........

kaḍugumāla paviḻamāle.. kallumāle... it
kaḍalamma kaniññudanna karimaṇimāle..
kayyudŏṭṭāl kilugilukkuṁ
kaḻuttiliṭṭāl paḽabaḽakkuṁ
kannippĕṇṇ kāttirikkuṁ kalyāṇamāle

mīśakkārā miḍumiḍukkā kīśayŏnnu tuṟannāṭṭĕ
āśayuḽḽoru pĕṇṇinu nallŏru aḻagumālayirunnoṭṭĕ
kŏccīkkappalil innalĕ vannat
koḻikkoṭṭ kŏḍibaṟannat
kŏllattĕ illattĕ ammaccippĕṇṇuṅṅaḽ
kŏṇḍāḍuṁ māla

māle... māle.........