മുന്തിരിവള്ളിയിലൂഞ്ഞാലാടും വര്‍ണ്ണപതംഗം പോലെ
പൂത്തിരിനീട്ടിയൊരാവണി വിണ്ണില്‍ താരതരംഗം പോലെ
മാമല നീളെ മയിലാടും തളിർമലർ പോലെ
പലകോടി സ്വപ്നങ്ങള്‍ പദമാടും കാലം വന്നെ....
(മുന്തിരിവള്ളിയിലൂഞ്ഞാലാടും....)
മഞ്ചാടിത്തെളിമഴയില്‍ നിറമേഴും വിടരുമ്പോള്‍
പുതുമണ്ണിന്‍ കതിരണികള്‍ പലനിറമായ് വിളയുമ്പോൾ (മഞ്ചാടി..)
തിര കോതി മാറുന്ന കളിവഞ്ചിയില്‍
മറു തീരമണയുന്ന മോഹങ്ങളിൽ
ചെമ്പുലരി പുതുമകളായ് മൂവന്തി പഴമകളായ്
കുടമുല്ല പന്തലിലെ കുട മാറും ഭംഗികളായ്
പഞ്ചാരി മുറുകുന്നിതാ....
തിറയാട്ടമാടുന്ന പൂങ്കാവിലും...
(മുന്തിരിവള്ളിയിലൂഞ്ഞാലാടും....)
നലമേകും പാലലയില്‍ അലയിളകും പുഞ്ചിരിയില്‍
മാനിളകും കാവുകളില്‍ മുത്തണിയും മാധവമായ്(നലമേകും...)
തേനൂറും ആനന്ദരാഗങ്ങളായ്
ഉന്മാദമേകുന്ന മേളങ്ങളായ്
സ്വർഗ്ഗത്തെ കണ്മണിയായ് സ്വപ്നത്തില്‍ വന്നെത്തും
പൂന്തിങ്കള്‍ പെണ്മണിതന്‍ മാനത്തെ പൂങ്കുടിലില്‍
രാപ്പാടി പാടുന്നിതാ....
പൊന്‍വീണ മീട്ടുന്നു പൂത്തുമ്പികള്‍.....
(മുന്തിരിവള്ളിയിലൂഞ്ഞാലാടും....)