Mundaganpaadattu

മുണ്ടകന്‍പാടത്തു
Year
Language

മുണ്ടകന്‍‌ പാടത്തു
മുത്തു വിളയണയ്യാ...
അന്‍പുള്ള കാളിപ്പെണ്ണേ
നീ മുട്ടിയുരുമ്മാന്‍ വാ...
മെല്ലെ കറ്റ പിടിക്കാന്‍ വാ
(മുണ്ടകന്‍...)

കനവിന്റെ പാടത്തു കണ്ടേ
കനകത്തിന്‍ പൂങ്കതിര്
കൊച്ചുപെണ്ണേ നീ മനസ്സില്
കണ്ട സ്വപ്നം കൊയ്യാന്‍ വാ
കറ്റവണ്ടി തള്ളിവിട്
പാട്ടൊന്ന് പാടിക്കൊട്
കറ്റമെതിച്ചു പതമളന്നു
കൊണ്ടുവാ പെണ്ണാളേ
(മുണ്ടകന്‍...)

മോഹത്തിന്‍ ചക്രം ചവിട്ടി
നീലാണ്ടന്‍ പൂന്തേന്‍ തേവി
കാളിപ്പെണ്ണേ നിന്‍ കരളില്
നൂറുമേനി പൊന്നു വിളഞ്ഞേ
രാവിലൊരു കൂട്ടിനു വാ
മാനത്തെ ചന്ദിരനേ
മതിമറന്നു കഥപറയാന്‍
മച്ചാനേ വന്നാട്ടെ
(മുണ്ടകന്‍...)

muṇḍagan‌ pāḍattu
muttu viḽayaṇayyā...
anpuḽḽa kāḽippĕṇṇe
nī muṭṭiyurummān vā...
mĕllĕ kaṭra piḍikkān vā
(muṇḍagan...)

kanavinṟĕ pāḍattu kaṇḍe
kanagattin pūṅgadir
kŏccubĕṇṇe nī manassil
kaṇḍa svapnaṁ kŏyyān vā
kaṭravaṇḍi taḽḽiviṭ
pāṭṭŏnn pāḍikkŏṭ
kaṭramĕdiccu padamaḽannu
kŏṇḍuvā pĕṇṇāḽe
(muṇḍagan...)

mohattin sakraṁ saviṭṭi
nīlāṇḍan pūnden devi
kāḽippĕṇṇe nin karaḽil
nūṟumeni pŏnnu viḽaññe
rāvilŏru kūṭṭinu vā
mānattĕ sandirane
madimaṟannu kathabaṟayān
maccāne vannāṭṭĕ
(muṇḍagan...)