Mulmudisoodi

മുള്‍മുടിചൂടി
Year
Language

മുള്‍മുടിചൂടി കുരിശില്‍ തൂങ്ങി
പാരിനെ കാത്തവനേ - പിതാവേ
പാരിനെ കാത്തവനേ
ആത്മാഹുതി തന്‍ പൊന്‍തിരിയായെന്‍
പ്രാണന്‍ തെളിയണമെ - പിതാവേ
പ്രാണന്‍ തെളിയണമെ (മുള്‍മുടിചൂടി)

പാപക്കനി വിളയും ഈ
പാഴ്മരം മുറിച്ചിടുവാന്‍
മാമകജീവിതം മൂര്‍ച്ചയെഴുന്നൊരു
മഴുവായ് തീരണമേ - പിതാവേ
പാരിനെ കാത്തവനേ (മുള്‍മുടിചൂടി)

പരമപിതാവേ നിന്‍ വഴി തുടരാന്‍
പ്രാണന്‍ പോയാലും
മാര്‍ഗ്ഗം വെടിയാന്‍ തോന്നരുതേ-
തോന്നരുതേ - എന്‍
ഹൃദയം നോവരുതേ - പിതാവേ
ഹൃദയം നോവരുതേ (മുള്‍മുടിചൂടി)

muḽmuḍisūḍi kuriśil tūṅṅi
pārinĕ kāttavane - pidāve
pārinĕ kāttavane
ātmāhudi tan pŏndiriyāyĕn
prāṇan dĕḽiyaṇamĕ - pidāve
prāṇan dĕḽiyaṇamĕ (muḽmuḍisūḍi)

pābakkani viḽayuṁ ī
pāḻmaraṁ muṟicciḍuvān
māmagajīvidaṁ mūrscayĕḻunnŏru
maḻuvāy tīraṇame - pidāve
pārinĕ kāttavane (muḽmuḍisūḍi)

paramabidāve nin vaḻi tuḍarān
prāṇan poyāluṁ
mārggaṁ vĕḍiyān donnarude-
tonnarude - ĕn
hṛdayaṁ novarude - pidāve
hṛdayaṁ novarude (muḽmuḍisūḍi)