Mullappoo tailamitt

മുല്ലപ്പൂ തൈലമിട്ട്
Year
Language

ഹെയ്‌ മുല്ലപ്പൂ തൈലമിട്ടു
മുടി ചീകും നേരമെന്റെ
അല്ലിമലര്‍ കണ്ണിനാല്‍ കള്ളനോട്ടം
പെണ്ണേ കള്ളനോട്ടം കള്ളനോട്ടം ഒരു കള്ളനോട്ടം

കല്യാണത്താലിയുമായ്‌ കാണാമെന്നോതിയ
കള്ളന്റെ കള്ളനെ വിലങ്ങു വയ്ക്കാന്‍
കൊച്ചു കള്ളന്റെ കള്ളനെ വിലങ്ങു വയ്ക്കാന്‍

കള്ളനു കൈവിലങ്ങു കാരിരുമ്പ്‌
നിന്റെ വെള്ളിമണിവളയിട്ട കൈകളോ ?
കാട്ടുകള്ളനാണേലും മാടത്തിന്‍ മുറ്റത്ത്‌
പൂട്ടാതെ പൂട്ടാന്‍ എനിക്കറിയാം
കള്ളനു കിടക്കാന്‍ തടവറയോ?
നിന്റെ ഉള്ളിന്റെയുള്ളിലു മണിയറയോ?
കിന്നാര പുഞ്ചിരിപ്പാലട കാട്ടികാട്ടി
പിന്നാലെ നടക്കാന്‍ എനിക്കറിയാം

തന്താന താന താന താന
തനതാന താന താന താന(തന്താന..)

മുല്ലപ്പൂ തൈലമിട്ടു
മുടി ചീകും നേരമെന്റെ
അല്ലിമലര്‍ കണ്ണിനാല്‍ കള്ളനോട്ടം
പെണ്ണേ കള്ളനോട്ടം കള്ളനോട്ടം ഒരു കള്ളനോട്ടം

താലിക്കും പീലിക്കും പൊന്നുവേണം
പിന്നെ നാലാളെ വിളിക്കാന്‍ കാശു വേണം
കൊല്ലക്കടയിലു ദൂശി വില്‍ക്കണ്ട
ഈ വെള്ളത്തിലാപ്പരിപ്പു വേവിക്കണ്ട
മാടത്തിന്‍ മുറ്റത്തെ മാന്‍കിടാവേ
എന്നെ പാടായ പാടൊന്നും പെടുത്തല്ലെ
പൂത്തൈലമിട്ടോളാം പുടവയും മാറ്റിക്കോളാം
പുറകീന്നു വേഗത്തില്‍ പോയാട്ടെ

ഹെയ്‌ തന്താന താന താന താന
തനതാന താന താന താന(തന്താന..)

hĕy‌ mullappū tailamiṭṭu
muḍi sīguṁ neramĕnṟĕ
allimalar kaṇṇināl kaḽḽanoṭṭaṁ
pĕṇṇe kaḽḽanoṭṭaṁ kaḽḽanoṭṭaṁ ŏru kaḽḽanoṭṭaṁ

kalyāṇattāliyumāy‌ kāṇāmĕnnodiya
kaḽḽanṟĕ kaḽḽanĕ vilaṅṅu vaykkān
kŏccu kaḽḽanṟĕ kaḽḽanĕ vilaṅṅu vaykkān

kaḽḽanu kaivilaṅṅu kārirump‌
ninṟĕ vĕḽḽimaṇivaḽayiṭṭa kaigaḽo ?
kāṭṭugaḽḽanāṇeluṁ māḍattin muṭratt‌
pūṭṭādĕ pūṭṭān ĕnikkaṟiyāṁ
kaḽḽanu kiḍakkān daḍavaṟayo?
ninṟĕ uḽḽinṟĕyuḽḽilu maṇiyaṟayo?
kinnāra puñjirippālaḍa kāṭṭigāṭṭi
pinnālĕ naḍakkān ĕnikkaṟiyāṁ

tandāna tāna tāna tāna
tanadāna tāna tāna tāna(tandāna..)

mullappū tailamiṭṭu
muḍi sīguṁ neramĕnṟĕ
allimalar kaṇṇināl kaḽḽanoṭṭaṁ
pĕṇṇe kaḽḽanoṭṭaṁ kaḽḽanoṭṭaṁ ŏru kaḽḽanoṭṭaṁ

tālikkuṁ pīlikkuṁ pŏnnuveṇaṁ
pinnĕ nālāḽĕ viḽikkān kāśu veṇaṁ
kŏllakkaḍayilu dūśi vilkkaṇḍa
ī vĕḽḽattilāpparippu vevikkaṇḍa
māḍattin muṭrattĕ mānkiḍāve
ĕnnĕ pāḍāya pāḍŏnnuṁ pĕḍuttallĕ
pūttailamiṭṭoḽāṁ puḍavayuṁ māṭrikkoḽāṁ
puṟagīnnu vegattil poyāṭṭĕ

hĕy‌ tandāna tāna tāna tāna
tanadāna tāna tāna tāna(tandāna..)