Mullappoo tailamitt

മുല്ലപ്പൂ തൈലമിട്ട്
Work
Year
Language

മുല്ലപ്പൂ തൈലമിട്ടു
മുടിചീകിയ മാരനൊരുത്തന്‍
കള്ളക്കണ്‍ താക്കോലിട്ടു കതകു തുറന്നു
കരളിന്റെ നാലുകെട്ടില്‍ കള്ളന്‍ കടന്നു

കിന്നാരം ചൊല്ലും പെണ്ണു കിളിവാതിലില്‍
നിന്നതു കണ്ടു
കള്ളക്കണ്‍ താക്കോലിട്ടു കതകു തുറന്ന്
കരളിന്റെ നാലുകെട്ടില്‍ കള്ളന്‍ കടന്നു

കാവൽക്കാരുറങ്ങുമ്പോൾ കൈ നിറയെ നിധി വാരി
കാലൊച്ച കേള്‍പ്പിക്കാതെ കടന്നുവല്ലോ..
കാവൽക്കാരുറങ്ങുമ്പോൾ കൈ നിറയെ നിധി വാരി
കാലൊച്ച കേള്‍പ്പിക്കാതെ കടന്നുവല്ലോ... അവൻ
കനകവും മുത്തും കൊണ്ട്‌ കടന്നുവല്ലോ..

കൈ വന്ന നിധിയെല്ലാം കള്ളനവൻ പൂട്ടിവയ്ക്കും
കല്യാണനാളിലവൻ തിരിച്ചു നൽകും.. പെണ്ണേ
എള്ളോളം കുറയാതെ തിരിച്ചു നൽകും...

മുല്ലപ്പൂ തൈലമിട്ടു മുടിചീകിയ മാരനൊരുത്തന്‍
കള്ളക്കണ്‍ താക്കോലിട്ടു കതകു തുറന്നു
കരളിന്റെ നാലുകെട്ടില്‍ കള്ളന്‍ കടന്നു..

നാലാളുടെ മുമ്പില്‍ക്കൂടി നാഗസ്വരമേളവുമായ്‌(2)
നാളെ നിന്‍ വീട്ടിലവന്‍ കാലു കുത്തും
അപ്പോള്‍ നാണം കുണുങ്ങിപ്പെണ്ണേ എന്തു ചെയ്യും?

വാലിട്ടു കണ്ണെഴുതി വാസന്തിപ്പൂങ്കുല ചൂടി(2)
വാതിലിന്‍ പിന്നില്‍ പോയി ഒളിച്ചു നില്‍ക്കും പിന്നെ
വളയിട്ട കൈയ്യുകൊണ്ടു കണ്‍മിഴി പൊത്തും

കിന്നാരം ചൊല്ലും പെണ്ണു കിളിവാതിലില്‍ നിന്നതു കണ്ടു
കള്ളക്കണ്‍ താക്കോലിട്ടു കതകു തുറന്ന്
കരളിന്റെ നാലുകെട്ടില്‍ കള്ളന്‍ കടന്നു

കല്യാണപ്പന്തലില്‍ വച്ച് കരക്കാര്‍ക്കു മുന്നില്‍ വച്ച്
കള്ളനീ സുന്ദരിയെ പിടിച്ചു കെട്ടും
ഒരു മുല്ലപ്പൂമാലകൊണ്ടു കള്ളനീ സുന്ദരിയെ പിടിച്ചു കെട്ടും

കൈയ്യില്‍ പിടിച്ചു കൊണ്ടു കള്ളന്റെ കൂടെ പോരും
ഉള്ളതു മുഴവനും സ്വന്തമാക്കും
കൈയ്യില്‍ ഉള്ളതു മുഴവനും സ്വന്തമാക്കും

മുല്ലപ്പൂ തൈലമിട്ടു മുടി ചീകിയ മാരനൊരുത്തൻ
കള്ളക്കൺതാക്കോലിട്ട്‌ കതകു തുറന്നൂ..
കരളിന്റേ നാലുകെട്ടിൽ കള്ളൻ കടന്നു...

ആഹാ... ആഹാഹാ... ആഹാഹാഹാഹാഹാ...
ഓഹോ ഓഹോഹോ.. ഓഹോഹോഹോഹോഹോ

mullappū tailamiṭṭu
muḍisīgiya māranŏruttan
kaḽḽakkaṇ tākkoliṭṭu kadagu tuṟannu
karaḽinṟĕ nālugĕṭṭil kaḽḽan kaḍannu

kinnāraṁ sŏlluṁ pĕṇṇu kiḽivādilil
ninnadu kaṇḍu
kaḽḽakkaṇ tākkoliṭṭu kadagu tuṟann
karaḽinṟĕ nālugĕṭṭil kaḽḽan kaḍannu

kāvalkkāruṟaṅṅumboḽ kai niṟayĕ nidhi vāri
kālŏcca keḽppikkādĕ kaḍannuvallo..
kāvalkkāruṟaṅṅumboḽ kai niṟayĕ nidhi vāri
kālŏcca keḽppikkādĕ kaḍannuvallo... avan
kanagavuṁ muttuṁ kŏṇḍ‌ kaḍannuvallo..

kai vanna nidhiyĕllāṁ kaḽḽanavan pūṭṭivaykkuṁ
kalyāṇanāḽilavan diriccu nalguṁ.. pĕṇṇe
ĕḽḽoḽaṁ kuṟayādĕ tiriccu nalguṁ...

mullappū tailamiṭṭu muḍisīgiya māranŏruttan
kaḽḽakkaṇ tākkoliṭṭu kadagu tuṟannu
karaḽinṟĕ nālugĕṭṭil kaḽḽan kaḍannu..

nālāḽuḍĕ mumbilkkūḍi nāgasvarameḽavumāy‌(2)
nāḽĕ nin vīṭṭilavan kālu kuttuṁ
appoḽ nāṇaṁ kuṇuṅṅippĕṇṇe ĕndu sĕyyuṁ?

vāliṭṭu kaṇṇĕḻudi vāsandippūṅgula sūḍi(2)
vādilin pinnil poyi ŏḽiccu nilkkuṁ pinnĕ
vaḽayiṭṭa kaiyyugŏṇḍu kaṇmiḻi pŏttuṁ

kinnāraṁ sŏlluṁ pĕṇṇu kiḽivādilil ninnadu kaṇḍu
kaḽḽakkaṇ tākkoliṭṭu kadagu tuṟann
karaḽinṟĕ nālugĕṭṭil kaḽḽan kaḍannu

kalyāṇappandalil vacc karakkārkku munnil vacc
kaḽḽanī sundariyĕ piḍiccu kĕṭṭuṁ
ŏru mullappūmālagŏṇḍu kaḽḽanī sundariyĕ piḍiccu kĕṭṭuṁ

kaiyyil piḍiccu kŏṇḍu kaḽḽanṟĕ kūḍĕ poruṁ
uḽḽadu muḻavanuṁ svandamākkuṁ
kaiyyil uḽḽadu muḻavanuṁ svandamākkuṁ

mullappū tailamiṭṭu muḍi sīgiya māranŏruttan
kaḽḽakkaṇdākkoliṭṭ‌ kadagu tuṟannū..
karaḽinṟe nālugĕṭṭil kaḽḽan kaḍannu...

āhā... āhāhā... āhāhāhāhāhā...
oho ohoho.. ohohohohoho