ആശാനേ ... എന്റാശാനേ ...
ഈ നാടിന്റെ ഗതിയിനി എന്താണ് ?
അതോര്‍ക്കുമ്പം എനിക്കാദ്യം സഹിക്കാം ...
പിന്നെ സഹിക്കാന്‍ വയ്യാ ...
അച്ഛനാണെ അമ്മയാണെ ഈശ്വരനാണെ
ഈശ്വരനാണെ ....(ആശാനേ )
കരയാതെടാ മോനെ ... നമുക്ക് വഴിയുണ്ടാക്കാം ...
നാട് നന്നാക്കാന്‍ വന്ന നേതാക്കന്മാരോ
നാട് മുടിക്കാന്‍ മത്സരമാണേ (നാട് )
പകലെല്ലാം പ്രസംഗം സോഷ്യലിസ പ്രസംഗം
പാതിരാവാകുമ്പോള്‍ അവതാരമെടുക്കും
അവന്റെയൊരവതാരം ....
കുടി പിടി അടി കൂത്താട്ടം
കുഴഞ്ഞാട്ടം ...
ഇവരാണോ നമ്മുടെ നേതാക്കന്മാര് ...
(ആശാനേ )
എവിടെ തിരഞ്ഞൊന്നു നോക്കിയെന്നാലും
അഴിമതികളുടെ കൊടി പാറുന്നേ (എവിടെ)
പഠിച്ചാലും രക്ഷയില്ല
പണി ചെയ്താല്‍ രക്ഷയില്ല
പാവങ്ങള്ക്കീ നാട്ടില്‍ ഗതിയില്ലല്ലോ ...
സ്വബോധത്തോടീ കാഴ്ച കാണാന്‍ വയ്യാശാനേ ...
പിരിവെടുപ്പ് തിരഞ്ഞെടുപ്പ് തട്ടിപ്പുകള്‍
അടടടാ ... പാവങ്ങള്ക്കീ നാട്ടില്‍ ഗതിയില്ലല്ലോ
(ആശാനേ )