Mukham manassinre kannaadi

മുഖം മനസ്സിന്റെ കണ്ണാടി
Work
Year
Language

മുഖം മനസ്സിന്റെ കണ്ണാടി
മന്ദസ്മിതം കിനാവിന്റെ പൂവാടി
സ്വരം വികാരത്തിന്‍ തരംഗിണി
പ്രാണസഖി നീയെന്‍ പ്രേമസ്വരൂപിണി

ഈ ഹൃദയമിടിപ്പുകള്‍
അടക്കിയസ്വരത്തില്‍ ആലാപിയ്ക്കും
അനുരാഗ മന്ത്രങ്ങള്‍
ഏതോ മാസ്മരമാമൊരു ലഹരിയില്‍
എന്നെ മയക്കി...
അധരപുടങ്ങളില്‍ ഒരു ചുംബനത്തിന്‍
മധുരം നല്‍കിയെന്നെ ഉണര്‍ത്തി
ആഹഹാ......
മുഖം......

ഈപുതിയ ചിറകുകള്‍
പരസ്പരം പുണരാന്‍ മാറില്‍ മുളയ്ക്കും
പ്രണയാഭിലാഷങ്ങള്‍
ഏതോ മദകരമാമൊരു മറവിയില്‍
എന്നെമയക്കീ
അപരിചിതങ്ങളാം അനുഭൂതികള്‍തന്‍
ഹരിതദ്വീപിലെന്നെ ഉണര്‍ത്തി
ആഹഹാ....
മുഖം....

mukhaṁ manassinṟĕ kaṇṇāḍi
mandasmidaṁ kināvinṟĕ pūvāḍi
svaraṁ vigārattin daraṁgiṇi
prāṇasakhi nīyĕn premasvarūbiṇi

ī hṛdayamiḍippugaḽ
aḍakkiyasvarattil ālābiykkuṁ
anurāga mandraṅṅaḽ
edo māsmaramāmŏru lahariyil
ĕnnĕ mayakki...
adharabuḍaṅṅaḽil ŏru suṁbanattin
madhuraṁ nalgiyĕnnĕ uṇartti
āhahā......
mukhaṁ......

ībudiya siṟagugaḽ
parasparaṁ puṇarān māṟil muḽaykkuṁ
praṇayābhilāṣaṅṅaḽ
edo madagaramāmŏru maṟaviyil
ĕnnĕmayakkī
abarisidaṅṅaḽāṁ anubhūdigaḽtan
haridadvībilĕnnĕ uṇartti
āhahā....
mukhaṁ....