Mukham manassin [F]

മുഖം മനസ്സിന്‍ [F]
Year
Language

മുഖം...
മുഖം മനസ്സിന്‍ കണ്ണാടിയെ-
ന്നാരോ വെറുതെയെഴുതി
തേങ്ങും കദനക്കടലിനുമേലേ
പുഞ്ചിരി വെറുമൊരു പൊയ്‌മുഖം
(മുഖം)

ഓര്‍മ്മയിലിന്നൊരു രസമാവാം‍
കൗമാരപ്രണയം - പക്ഷേ
ഓര്‍മ്മകള്‍ ചാരം മൂടിയ കനലില്‍
പായും കാറ്റായ് മാറാം
(മുഖം)

മൗനം സമ്മതമായ് കരുതി
പാവം കവിഹൃദയം
മിഴി നിറയുമ്പോള്‍ വാക്കുകള്‍
തട്ടിത്തടയുകയാണെന്നറിയാതെ
(മുഖം)

mukhaṁ...
mukhaṁ manassin kaṇṇāḍiyĕ-
nnāro vĕṟudĕyĕḻudi
teṅṅuṁ kadanakkaḍalinumele
puñjiri vĕṟumŏru pŏy‌mukhaṁ
(mukhaṁ)

ormmayilinnŏru rasamāvāṁ
kaumārapraṇayaṁ - pakṣe
ormmagaḽ sāraṁ mūḍiya kanalil
pāyuṁ kāṭrāy māṟāṁ
(mukhaṁ)

maunaṁ sammadamāy karudi
pāvaṁ kavihṛdayaṁ
miḻi niṟayumboḽ vākkugaḽ
taṭṭittaḍayugayāṇĕnnaṟiyādĕ
(mukhaṁ)