You are here

Nenmeni vaagappoo

Title (Indic)
നെന്മേനി വാകപ്പൂ
Work
Year
Language
Credits
Role Artist
Music MK Arjunan
Performer Chorus
KJ Yesudas
Writer ONV Kurup

Lyrics

Malayalam

ഹഹഹഹ....
നെന്മേനിവാകപ്പൂ കാതിലണിഞ്ഞവളേ....
നിൻ മേനി പൊന്നുകൊണ്ടൊ....വെണ്ണക്കൽ കുളിരുകൊണ്ടൊ
വെണ്ണിലാ തളിരുകൊണ്ടൊ.....

ആ...ആ...ആ...
പൂവിന്നൊരു മോഹം.....
മോഹം മോഹം മോഹം
പൂവിന്നൊരു മോഹം നിൻ പൂഞ്ചായേലൊളിച്ചിരിക്കാൻ...
നിൻ സീമന്തരേഖയിലെ സിന്ദൂരമണിയിക്കാൻ...
അണിയിക്കാൻ.....സിന്ദൂരമണിയിക്കാൻ....
സിന്ദൂരമണിയിക്കാൻ.....

നെന്മേനിവാകപ്പൂ കാതിലണിഞ്ഞവളേ....
നിൻ മേനി പൊന്നുകൊണ്ടൊ....വെണ്ണക്കൽ കുളിരുകൊണ്ടൊ
വെണ്ണിലാ തളിരുകൊണ്ടൊ

കാറ്റിന്നൊരു മോഹം....
മോഹം മോഹം മോഹം
കാറ്റിന്നൊരു മോഹം നിൻ മണിമാറിൽ തലചായ്ക്കാൻ...
നിൻ മലരാട പുഞ്ചപോൽ പൊന്നൂഞ്ഞാലാടുവാൻ....
പൊന്നൂഞ്ഞാലാടുവാൻ....പൊന്നൂഞ്ഞാലാടുവാൻ....

നെന്മേനിവാകപ്പൂ കാതിലണിഞ്ഞവളേ....
നിൻ മേനി പൊന്നുകൊണ്ടൊ....വെണ്ണക്കൽ കുളിരുകൊണ്ടൊ
വെണ്ണിലാ തളിരുകൊണ്ടൊ....

ആ...ആ..
കാട്ടാറിനു മോഹം...
മോഹം മോഹം മോഹം
കാട്ടാറിനു മോഹം നിൻ കാൽത്താളം അടുത്തറിയാൻ....
നിൻ കാൽ‌വെയ്പ്പിൻ താളത്തിൽ താലോലം തുടികൊട്ടാൻ....
താളത്തിൽ...താലോലം തുടികൊട്ടാൻ...

നെന്മേനിവാകപ്പൂ കാതിലണിഞ്ഞവളേ....
നിൻ മേനി പൊന്നുകൊണ്ടൊ....വെണ്ണക്കൽ കുളിരുകൊണ്ടൊ
വെണ്ണിലാ തളിരുകൊണ്ടൊ....

English

hahahaha....
nĕnmenivāgappū kādilaṇiññavaḽe....
nin meni pŏnnugŏṇḍŏ....vĕṇṇakkal kuḽirugŏṇḍŏ
vĕṇṇilā taḽirugŏṇḍŏ.....

ā...ā...ā...
pūvinnŏru mohaṁ.....
mohaṁ mohaṁ mohaṁ
pūvinnŏru mohaṁ nin pūñjāyelŏḽiccirikkān...
nin sīmandarekhayilĕ sindūramaṇiyikkān...
aṇiyikkān.....sindūramaṇiyikkān....
sindūramaṇiyikkān.....

nĕnmenivāgappū kādilaṇiññavaḽe....
nin meni pŏnnugŏṇḍŏ....vĕṇṇakkal kuḽirugŏṇḍŏ
vĕṇṇilā taḽirugŏṇḍŏ

kāṭrinnŏru mohaṁ....
mohaṁ mohaṁ mohaṁ
kāṭrinnŏru mohaṁ nin maṇimāṟil talasāykkān...
nin malarāḍa puñjabol pŏnnūññālāḍuvān....
pŏnnūññālāḍuvān....pŏnnūññālāḍuvān....

nĕnmenivāgappū kādilaṇiññavaḽe....
nin meni pŏnnugŏṇḍŏ....vĕṇṇakkal kuḽirugŏṇḍŏ
vĕṇṇilā taḽirugŏṇḍŏ....

ā...ā..
kāṭṭāṟinu mohaṁ...
mohaṁ mohaṁ mohaṁ
kāṭṭāṟinu mohaṁ nin kālttāḽaṁ aḍuttaṟiyān....
nin kāl‌vĕyppin dāḽattil tālolaṁ tuḍigŏṭṭān....
tāḽattil...tālolaṁ tuḍigŏṭṭān...

nĕnmenivāgappū kādilaṇiññavaḽe....
nin meni pŏnnugŏṇḍŏ....vĕṇṇakkal kuḽirugŏṇḍŏ
vĕṇṇilā taḽirugŏṇḍŏ....

Lyrics search