ഒന്നാം കുന്നിന്മേലേ..
പൊന്നും പൊട്ടും ചാര്‍ത്തി.. (ഒന്നാം..)
ഒന്നിച്ചോണം കാണാന്‍.. ഉണ്ണിപ്പൂക്കള്‍ വന്നേ..
ഒന്നിച്ചൂഞ്ഞാലാടി കുട്ടിക്കാലത്തിന്..
കുഞ്ഞിച്ചന്തങ്ങള്..
(ഒന്നാം..)
ആമ്പല്‍പ്പാടം നീളേ.. ആരോ നീന്തുന്നൂ..
കന്നിപ്പൂക്കള്‍ നുള്ളാന്‍ കൈകള്‍ നീളുന്നൂ..
നെറ്റിക്കണ്ണന്‍ മീനോ ആറ്റില്‍.. പൊടിമീനോ..
ഒരു കോരും കോരി..
മഴ പാടും താളത്തില്‍.. ആരാരോ പാടുന്നൂ..
കളിമണ്ണിലാരാരോ തൃക്കോവില്‍ വയ്ക്കുന്നു..
കൊട്ടാരം കെട്ടുന്നു..
(ഒന്നാം..)
മഞ്ഞും മാരിക്കാറും.. ചിങ്ങപ്പൂങ്കാറ്റും..
മണ്ണും പൊന്നായ് മാറ്റും.. മേടപ്പൊന്‍ വെയിലും..
ഏതോ തേരിന് ചക്രം പോലെ തിരിയുമ്പോള്‍..
പുതു ഞാറ്റുവേല..
ഉഴുതിട്ടൊരീ മണ്ണ് പൂക്കാലം തേടുന്നു..
തുടിയിന്മേലാരാരോ തൃക്കോവില്‍ വട്ടത്തില്‍
തൃത്താളം കൊട്ടുന്നൂ..
(ഒന്നാം..)