പല്ലവി നീ പാടുമോ
പഞ്ചമര്മ്മങ്ങളില് പുളകപ്പൂ വിരിയും
പഞ്ചമരാഗത്തിന് ഗായകാ...
പല്ലവി നീ പാടുമോ
നീ പാടുമാ സ്വരമേറ്റു പാടാന്‍
നിര്വൃതിതന് വീണയായവള് ഞാന്‍
അദ്യസമാഗമലജ്ജതന് താളത്തില്‍
ആടാന്‍ മണിച്ചിലമ്പായവള് ഞാന്‍
പല്ലവി നീ പാടുമോ
പഞ്ചമര്മ്മങ്ങളില് പുളകപ്പൂ വിരിയും
പഞ്ചമരാഗത്തിന് ഗായകാ...
പല്ലവി നീ പാടുമോ
പല്ലവി മറന്നുപോയി താരാട്ടിന്
പല്ലവി മറന്നുപോയി
പാടുന്നതമ്മതന് മനസ്സിലല്ലോ
പാട്ടായ് കേള്‍ക്കുന്നതെന്‍ ഗദ്ഗദങ്ങളല്ലോ
പല്ലവി മറന്നുപോയി
തഴുകിയുറക്കാന്‍ അച്ഛനില്ലാതെ
തങ്കമേ നീയുറങ്ങേണം
തണല്‍ തേടി അലയും അമ്മയ്ക്കു നാളെ
തണലാകാന്‍ വളരേണം
പല്ലവി മറന്നുപോയി