Mrgamada sugandha tilagam

മൃഗമദ സുഗന്ധ തിലകം
Work
Year
Language

�mrigamada sugandha thilakam charthi

മൃഗമദസുഗന്ധ തിലകം ചാര്‍ത്തി
മൃണാള മിഴികളില്‍ അഞ്ജനമെഴുതി
പുലര്‍വേളയില്‍ നീ അരികില്‍ വരുമ്പോള്‍
പുണരാനെന്നില്‍ അസുരവികാരം

മൃദുല ദലാധര സീമയിലെന്തേ
മൃദു രുധിരാങ്കിത ദന്തക്ഷതമോ
നിറ മാറിട യുഗളങ്ങളിലെന്തേ
നഖലാളനയുടെ ഹരിചന്ദനമോ

അരിയ കപോല തടങ്ങളിലെന്തേ
അരുവിയിന്‍ ഓളമോ അരുണോദയമോ
ഇരുമലര്‍ മിഴികളില്‍ അലയുവതെന്തേ
കരിവണ്ടിണയോ കവിഭാവനയോ

�mrigamada sugandha thilakam charthi

mṛgamadasugandha tilagaṁ sārtti
mṛṇāḽa miḻigaḽil añjanamĕḻudi
pularveḽayil nī arigil varumboḽ
puṇarānĕnnil asuravigāraṁ

mṛdula dalādhara sīmayilĕnde
mṛdu rudhirāṅgida dandakṣadamo
niṟa māṟiḍa yugaḽaṅṅaḽilĕnde
nakhalāḽanayuḍĕ harisandanamo

ariya kabola taḍaṅṅaḽilĕnde
aruviyin oḽamo aruṇodayamo
irumalar miḻigaḽil alayuvadĕnde
karivaṇḍiṇayo kavibhāvanayo