Mrgaamgabimbamudisu

മൃഗാംഗബിംബമുദിചു
Work
Year
Language

മൃഗാംഗബിംബമുദിച്ചു ഭുവനം
മൃതസഞ്ജീവനി നുകര്‍ന്നു
ഭൂമിക്കു താരുണ്യം നല്‍കിയ ദേവാ
പൌര്‍ണ്ണമിയല്ലേ നിന്‍ ജന്മദിനം
(മൃഗാംഗബിംബമുദിച്ചു....)

സ്വര്‍ഗ്ഗമേഘങ്ങള്‍ നിന്‍ ശിരസ്സില്‍
സ്വര്‍ണ്ണകലശങ്ങളാടി
അശ്വതി ഭരണി കാര്‍ത്തികമാര്‍ നിന്‍
ചുറ്റുവിളക്കുകളായി...ചുറ്റുവിളക്കുകളായി...
സ്വപ്നമദാലസയായി പ്രേമ-
പുഷ്പിണിയായി ഭൂമി...
പുഷ്പിണിയായി ഭൂമി....
(മൃഗാംഗബിംബമുദിച്ചു....)

കല്പവൃക്ഷങ്ങള്‍ നിന്‍ വഴിയില്‍
പുഷ്പവിശറികള്‍ വീശി....
പശ്ചിമജലധി പാല്‍ത്തിരകള്‍ നിന്‍
പട്ടുകടക്കകളായി...പട്ടുകിടക്കകളായി...
രാസവിലാസിനിയായി ഭൂമി
പ്രേമതപസ്വിനിയായി...
പ്രേമതപസ്വിനിയായി....
(മൃഗാംഗബിംബമുദിച്ചു....)

mṛgāṁgabiṁbamudiccu bhuvanaṁ
mṛtasañjīvani nugarnnu
bhūmikku tāruṇyaṁ nalgiya devā
paൌrṇṇamiyalle nin janmadinaṁ
(mṛgāṁgabiṁbamudiccu....)

svarggameghaṅṅaḽ nin śirassil
svarṇṇagalaśaṅṅaḽāḍi
aśvadi bharaṇi kārttigamār nin
suṭruviḽakkugaḽāyi...suṭruviḽakkugaḽāyi...
svapnamadālasayāyi prema-
puṣpiṇiyāyi bhūmi...
puṣpiṇiyāyi bhūmi....
(mṛgāṁgabiṁbamudiccu....)

kalbavṛkṣaṅṅaḽ nin vaḻiyil
puṣpaviśaṟigaḽ vīśi....
paścimajaladhi pālttiragaḽ nin
paṭṭugaḍakkagaḽāyi...paṭṭugiḍakkagaḽāyi...
rāsavilāsiniyāyi bhūmi
premadabasviniyāyi...
premadabasviniyāyi....
(mṛgāṁgabiṁbamudiccu....)