രാരവേണു ഗോപബാലാ
രാജിത സദ്ഗുണ ജയശീല...
അമ്പാടിക്കുയിലല്ലേ പൊന്നോടക്കുഴലല്ലേ
നറുവെണ്ണക്കുടമല്ലേ നീയെന്‍ കണ്ണാ...
(രാരവേണു)
പീലിതരാം ചെറുഗോപി തൊടാം
പീതാംബരവും ചാര്‍ത്തീടാം
പൈക്കളിതാ പൂംപൈക്കളിതാ
മേയ്ക്കാനിതിലെ നീ വരുമോ
കുളിരാര്‍ന്നൊഴുകും യമുനാനദിയില്‍
നീരാടാന്‍ നീ വന്നാട്ടേ...
കാല്‍ത്തള തുള്ളി നടക്കാം
ഈ കാട്ടിലൊളിച്ചു കളിക്കാം
കോടക്കാറൊളിവര്ണ്ണാ നിന്നെ
കോരിയെടുത്തൊന്നൂഞ്ഞാലാട്ടാം
(രാരവേണു)
രാഗിണിയാം യുവരാധയിതാ
രാസോല്ലസിതം പാടുകയായ്
ഭാമയിതാ നിന് ഭാമയിതാ
വിരഹിണിയായ് കേഴുന്നൂ
വനവേണുവുമായ് വരു നീയരികില്‍
മായാവൃന്ദാവനിയില്‍...
നിന്റെ നഖത്തല മെല്ലെ
എന്‍ നെഞ്ചിലുരഞ്ഞു മുറിഞ്ഞു
പീലിപ്പൂമുടി കാറ്റിലുലഞ്ഞു
മനസ്സിനകത്തണിമഞ്ഞു കിനിഞ്ഞു
(രാരവേണു)