കാനനക്കുയിലിനു് കാതിലിടാനൊരു
കാൽ പവന് പൊന്നു തരാം ഞാന്‍
കാനനക്കുയിലിനു് കാതിലിടാനൊരു
കാൽ പവന് പൊന്നു തരാം ഞാന്‍
കനക നിലാവിനു് കൈയിലിടാനൊരു
മോതിരക്കല്ലു തരാം ഞാന്‍
മാരനിവൻ വരും മംഗല്യനാളില്‍
പെണ്ണിനു മെയ് മിനുങ്ങാന്‍ ഓ.....
മാരനിവൻ വരും മംഗല്യനാളില്‍
പെണ്ണിനു മെയ് മിനുങ്ങാന്‍ ....
(കാനനക്കുയിലിനു്....)
തനിച്ചിരിക്കെ എന്നെ വിളിച്ചുണര്‍ത്തി
സ്നേഹപരാഗം നീ പടര്‍ത്തി
മനസ്സിനുള്ളില്‍ എന്നും ഒളിച്ചുവെയ്ക്കും
മാസ്മരഭാവം നീ ഉണര്‍ത്തി
സ്വപ്നംകാണും പെണ്ണിനെ
വരവേല്‍ക്കാന്‍ വന്നു ഞാന്‍
താനേ പൂക്കും പൂവിനെ
പൂങ്കാറ്റായ് പുല്കി നീ
ഓ ..ഓ ... മറക്കില്ല നിന്നെ.......
(കാനന കുയിലിനു....)
ഇവന് വരുമ്പോള്‍ നെഞ്ചിന് മതിലകത്തു്
മായിക ദീപം നീ കൊളുത്തി
നിനക്കിരിക്കാന്‍ എന്റെ മടിത്തടത്തില്‍
അരിമുല്ലപ്പൂക്കള്‍ ഞാന്‍ വിരിച്ചു
ഓ ഗന്ധർവ്വന്റെ കൈയിലെ
മണിവീണക്കമ്പികള്‍
മന്ത്രിക്കും നിന് പാട്ടിലെ
മധുരാഗത്തുള്ളികള്‍
ഓ..ഓ...എനിക്കുള്ളതല്ലേ........
(കാനനക്കുയിലിനു്....)