മൂവന്തിപ്പൊന്നമ്പലത്തില്‍
മൂലമന്ത്രധ്വനിയുണര്‍ന്നു
വിളശംഖിലെ വിളിയുയര്‍ന്നു
തിരുവരംഗ തുടിമുഴങ്ങി
ഈമുഴക്കം മൃത്യുവിന്മേല്‍
അമൃതമാകും ശിവമുഴക്കം
ഓം..... ഓം.... ഓം..
ഈമുഴക്കം മൃത്യുവിന്മേല്‍
അമൃതമാകും ശീവമുഴക്കം
മണ്ണിലെയിരുളില്‍ വേരുകള്‍ നീട്ടി
വിണ്ണിലേക്കുയരും ഈമുഴക്കം
ഈമുഴക്കം മനുമുതല്‍ക്കേ
മാനവവംശ സ്മൃതിമുഴക്കം
ഓം... ഓം... ഓം....
ജീവിതപ്പൊരുളിന്‍ നൊമ്പരമെന്നും
പ്രാണനില്‍പ്പകരും ഈമുഴക്കം