Moovandi taalvarayil

മൂവന്തി‌ താഴ്‌വരയിൽ
Work
Year
Language

മൂവന്തിത്താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായി നിന്നുലയില്‍ വീഴുമ്പോള്‍
ഒരു തരി പൊന്‍തരിയായി നിന്‍ ഹൃദയം നീറുന്നു
നിലാവലക്കൈയാല്‍ നിന്നെ വിലോലമായി തലോടിടാം (൨)
ആരാരിരം....
(മൂവന്തി .......)

ഇരുളുമീ ഏകാന്തരാവില്‍ തിരിയിടും വാര്‍ത്തിങ്കളാക്കാം
മനസ്സിലെ മണ്‍കൂടിനുള്ളില്‍ മയങ്ങുന്ന പൊന്‍വീണയാക്കാം
ഒരു മുളംതണ്ടായ് നിന്‍ ചുണ്ടത്തെ നോവുന്ന പാട്ടിന്‍റെ ഈണങ്ങള്‍ ഞാനേറ്റുവാങ്ങാം
ഒരു കുളിര്‍ത്താരാട്ടായ് നീ വാര്‍ക്കും കണ്ണീരിന്‍ കാണാപ്പൂ മുത്തെല്ലാം എന്നുള്ളില്‍ കോര്‍ക്കാം
(മൂവന്തി .......)

കവിളിലെ കാണാനിലാവില്‍ കനവിന്‍റെ കസ്തൂരി ചാര്‍ത്താം
മിഴിയിലെ ശോകാര്‍ദ്രഭാവം മധുരിയ്ക്കും ശ്രീരാഗമാക്കാം
എരിവെയില്‍ ചായും നിന്‍ മാടത്തിന്‍ മുറ്റത്തെ മന്ദാരക്കൊമ്പത്തു് മഞ്ഞായ് ഞാന്‍ മാറാം
കിനാവിന്‍റെ കുന്നിക്കുരുത്തോലപ്പന്തല്‍ മെനഞ്ഞിട്ടു് മംഗല്യത്താലിയും ചാര്‍ത്താം
(മൂവന്തി......)

mūvandittāḻvarayil vĕnduruguṁ viṇsūryan
munnāḻi sĕṅganalāyi ninnulayil vīḻumboḽ
ŏru tari pŏndariyāyi nin hṛdayaṁ nīṟunnu
nilāvalakkaiyāl ninnĕ vilolamāyi taloḍiḍāṁ (൨)
ārāriraṁ....
(mūvandi .......)

iruḽumī egāndarāvil tiriyiḍuṁ vārttiṅgaḽākkāṁ
manassilĕ maṇgūḍinuḽḽil mayaṅṅunna pŏnvīṇayākkāṁ
ŏru muḽaṁtaṇḍāy nin suṇḍattĕ novunna pāṭṭinṟĕ īṇaṅṅaḽ ñāneṭruvāṅṅāṁ
ŏru kuḽirttārāṭṭāy nī vārkkuṁ kaṇṇīrin kāṇāppū muttĕllāṁ ĕnnuḽḽil korkkāṁ
(mūvandi .......)

kaviḽilĕ kāṇānilāvil kanavinṟĕ kastūri sārttāṁ
miḻiyilĕ śogārdrabhāvaṁ madhuriykkuṁ śrīrāgamākkāṁ
ĕrivĕyil sāyuṁ nin māḍattin muṭrattĕ mandārakkŏmbattu് maññāy ñān māṟāṁ
kināvinṟĕ kunnikkuruttolappandal mĕnaññiṭṭu് maṁgalyattāliyuṁ sārttāṁ
(mūvandi......)