Moovandi

മൂവന്തി
Work
Year
Language

ആ....

മൂവന്തിച്ചാന്തണിഞ്ഞു മുത്തണിരാത്തിങ്കള്‍
മൊഹബ്ബത്തിന്‍ മൊഞ്ചിണങ്ങും മുല്ലപ്പൂത്തിങ്കള്‍
അഴകോലും പെണ്‍കിടാവേ മിഴിമിന്നും മാന്‍‌കിടാവേ
നീ വന്നാട്ടെ ചേര്‍ന്നു പാടുവാന്‍
കൈമറന്നു മെയ്മറന്നു ചാഞ്ചാടാന്‍
[മൂവന്തി]

കൊലുസുകള്‍ കൊഞ്ചുമ്പോള്‍ ഖല്‍ബിന്റെയുള്ളില്‍
താനേ പൂക്കും കുഞ്ഞുകിനാവ്
ഗസലുകള്‍ മൂളുമ്പോള്‍ പൂവിളം ചുണ്ടില്‍
മുത്തം നല്‍കും തങ്കനിലാവ്
മയ്യണിഞ്ഞ മായക്കണ്ണില്‍ മലരണിഞ്ഞ പീലിത്തുമ്പില്‍
മാറുലഞ്ഞ മല്ലിച്ചെണ്ടില്‍ മാരിവില്ലോ പൂത്തിടുന്നു
മണിത്തൂവലാല്‍ നിനക്കെന്റെ നെഞ്ചില്‍ തീര്‍ക്കാം
നീലമേഘപ്പൂമഞ്ചം ഒരു നീലമേഘപ്പൂമഞ്ചം
[മൂവന്തി]

മനസ്സിലെ പൂഞ്ചെപ്പില്‍ നീ നിറയ്ക്കുന്നു
മുന്തിരിനീരിന്‍ മുരളീഗാനം
കനവിലെ തൂമഞ്ഞില്‍ നീ വിടര്‍ത്തുന്നു
കാതരമേതോ രാഗപരാഗം
മെയ്യുഴിഞ്ഞ മോഹപ്പൂവിന്‍ മുത്തടര്‍ന്നു വീഴും നേരം
കാല്‍ച്ചിലമ്പ് കൊഞ്ചിത്തുള്ളും താളമോടെ പോരും നേരം
ഒമര്‍ഖയ്യാമായ് ഞാന്‍ നിന്റെ കാല്‍ക്കല്‍ വയ്ക്കാം
പ്രേമകാവ്യപ്പൂത്താലം ഒരു പ്രേമകാവ്യപ്പൂത്താലം
[മൂവന്തി]

ā....

mūvandiccāndaṇiññu muttaṇirāttiṅgaḽ
mŏhabbattin mŏñjiṇaṅṅuṁ mullappūttiṅgaḽ
aḻagoluṁ pĕṇgiḍāve miḻiminnuṁ mān‌kiḍāve
nī vannāṭṭĕ sernnu pāḍuvān
kaimaṟannu mĕymaṟannu sāñjāḍān
[mūvandi]

kŏlusugaḽ kŏñjumboḽ khalbinṟĕyuḽḽil
tāne pūkkuṁ kuññugināv
gasalugaḽ mūḽumboḽ pūviḽaṁ suṇḍil
muttaṁ nalguṁ taṅganilāv
mayyaṇiñña māyakkaṇṇil malaraṇiñña pīlittumbil
māṟulañña malliccĕṇḍil mārivillo pūttiḍunnu
maṇittūvalāl ninakkĕnṟĕ nĕñjil tīrkkāṁ
nīlameghappūmañjaṁ ŏru nīlameghappūmañjaṁ
[mūvandi]

manassilĕ pūñjĕppil nī niṟaykkunnu
mundirinīrin muraḽīgānaṁ
kanavilĕ tūmaññil nī viḍarttunnu
kādaramedo rāgabarāgaṁ
mĕyyuḻiñña mohappūvin muttaḍarnnu vīḻuṁ neraṁ
kālscilamp kŏñjittuḽḽuṁ tāḽamoḍĕ poruṁ neraṁ
ŏmarghayyāmāy ñān ninṟĕ kālkkal vaykkāṁ
premagāvyappūttālaṁ ŏru premagāvyappūttālaṁ
[mūvandi]