പെണ്ണുണ്ടോ...അളിയാ പെണ്ണുണ്ടോ..
അനിമോനു് നല്കാന് പെണ്ണുണ്ടോ...
വാലുള്ള ചേലുള്ള വമ്പും കൊമ്പും
കൂടും പയ്യന്
അമ്മാവനെ ചാക്കിലാക്കാന്‍
മിടുക്കനാകും എന്‍ മകനു്
പെണ്ണിനെ താ.....
പെണ്ണുണ്ടു് പൊന്നളിയാ പെണ്ണുണ്ടു്
അനിമോനു് നല്കാന് പെണ്ണുണ്ടു് ...
നാവുള്ള ചേലുള്ള
നാളും കൂറും ചേരും പെണ്ണു്..
അമ്മാവിയെ പാട്ടിലാക്കാന്‍
മിടുക്കിയാകുമെന് മകൾക്കു്
പയ്യനെ താ.....
പെണ്ണുണ്ടോ...അളിയാ പെണ്ണുണ്ടോ..
പെണ്ണുണ്ടു് പൊന്നളിയാ പെണ്ണുണ്ടു്...
എന്തു വിലയെന്തു് ...അവനാകെ
എന്തു തരേണം ...
പൊന്നിന് കടവേണം ...
പുതുപുത്തന്‍ പ്ലെയ്നൊന്നു വേണം
മഞ്ഞിന്മല വേണം
കറയൂറും റബ്ബറും വേണം.....വേണം
നീളും റെയില്‍ വേണ്ടേ....
പിന്നെ വേണാടു് എക്സ്പ്രെസ്സും വേണ്ടേ...
പെണ്ണിനെ മാത്രം മതി
സമ്മതം തന്നാല്‍ മതി
പെണ്ണിനെ മാത്രം മതി
സമ്മതം തന്നാല്‍ മതി
എങ്കില്‍ ഇന്നേ വാക്കാല്‍ തന്നെ
കൊതിച്ചപോലതിന് ഉറപ്പു നേടുക നാം..
പെണ്ണുണ്ടോ...അളിയാ പെണ്ണുണ്ടോ..
പെണ്ണുണ്ടു് പൊന്നളിയാ പെണ്ണുണ്ടു്...