കാശിത്തുമ്പക്കാവായ് നീലവാനം
മേടപ്പാടം നീളേ ശ്യാമരാഗം
വെണ്മേഘപ്പാടില്‍ മദമിളകും
പൊന്നാനച്ചന്തം തെളിയവേ
പടയണിമേളത്തില്‍ മുടിയേറി-
ക്കളമേറും തായാടിക്കാറ്റില്
(കാശിത്തുമ്പ)
തൂമഞ്ഞിന്‍ തുടം ചൂടി
ഇളമാവിന് പൂങ്കുലകള്‍
പൂത്തുമ്പിയൊരുങ്ങി...
ചിറ്റാടക്കോടിയൊരുങ്ങി...
സ്വരമാധുരി പെയ്തുകുളിര്ന്നു...
ഇരുകരകളിലോളമുണര്ന്നു.....
തേനഞ്ചും കൊമ്പത്തെ
കോലക്കുഴലാരം വീണ്ടും
രാഗം താനം പല്ലവി പാടുമ്പോള്‍
(കാശിത്തുമ്പ)
കേവഞ്ചി തുഴഞ്ഞണയും
യാമിനിയായ് കാമനകള്‍
സ്വര്ലോകമുണര്ന്നു...
വൈഡൂര്യത്തിരകളലിഞ്ഞു...
കടലേഴും മൂളിയുറങ്ങി...
കടലാടികളാടിയിണങ്ങി...
പൂത്താലിക്കാവോരം
ഇല്ലിക്കൊമ്പിന്മേലാരോ
രാഗം താനം പല്ലവി പാടുമ്പോള്‍
(കാശിത്തുമ്പ)