Moogavasandam

മൂകവസന്തം
Work
Year
Language

മുകവസന്തം വീണയില്‍ ഉറങ്ങി
പാഴ്ശ്രുതി മീട്ടീ ബന്ധങ്ങള്‍
ഏകാന്ത സന്ധ്യയില്‍ ഇതളായി കൊഴിഞ്ഞു
താമരമലരിന്‍ നൊമ്പരം കാതരമായെന്‍ മാനസം
മുകവസന്തം വീണയില്‍ ഉറങ്ങി - മൂകവസന്തം

പോയ ദിനങ്ങളൊരോര്‍മ്മയില്‍ ഒതുങ്ങി
അപരാധങ്ങള്‍ പിന്‍വിളിയായി
സ്വയമണിയും കുരിശ്ശിന്‍ മുനയില്‍
കീറി മുറിഞ്ഞു ഇരു ഹൃദയം
മുള്‍ച്ചെടിയില്‍ പനിനീര്‍ മലരായി
പിന്‍ നിഴലില്‍ വിരിയൂ നീ
ഒന്നിതള്‍ വാടാതെ
മുകവസന്തം വീണയില്‍ ഉറങ്ങി - മൂകവസന്തം

സൂര്യവിഷാദമൊരന്തിയില്‍ മുങ്ങി
താരം ഉണര്‍ന്നു തെളിവാനില്‍
താരണിയും മിഴിനീര്‍ക്കനവില്‍
പാതി വിരിഞ്ഞു പൂന്തിങ്കള്‍
ചന്ദ്രികയില്‍ അഭയം പകരാന്‍
ഇനി ഉണരു രജനി
ഉള്‍ക്കുളിരായി നിറയു
(മുകവസന്തം വീണയില്‍...)

mugavasandaṁ vīṇayil uṟaṅṅi
pāḻśrudi mīṭṭī bandhaṅṅaḽ
egānda sandhyayil idaḽāyi kŏḻiññu
tāmaramalarin nŏmbaraṁ kādaramāyĕn mānasaṁ
mugavasandaṁ vīṇayil uṟaṅṅi - mūgavasandaṁ

poya dinaṅṅaḽŏrormmayil ŏduṅṅi
abarādhaṅṅaḽ pinviḽiyāyi
svayamaṇiyuṁ kuriśśin munayil
kīṟi muṟiññu iru hṛdayaṁ
muḽccĕḍiyil paninīr malarāyi
pin niḻalil viriyū nī
ŏnnidaḽ vāḍādĕ
mugavasandaṁ vīṇayil uṟaṅṅi - mūgavasandaṁ

sūryaviṣādamŏrandiyil muṅṅi
tāraṁ uṇarnnu tĕḽivānil
tāraṇiyuṁ miḻinīrkkanavil
pādi viriññu pūndiṅgaḽ
sandrigayil abhayaṁ pagarān
ini uṇaru rajani
uḽkkuḽirāyi niṟayu
(mugavasandaṁ vīṇayil...)