മൂടൽമഞ്ഞിൻ മൂവന്തി ചേലയൂർന്നിതേ
ഓർമ്മകൾക്കു ചൂടുവാൻ
ആതിരക്കൈ തെന്നലുമായ്
ചന്ദ്രിക വന്നിതേ
തിരയും അരുമേ ആരോമലേ
(മൂടൽമഞ്ഞിൻ...)
ഏറെ നാൾ എന്നിലെ നല്ലോല പൈങ്കിളി ആ....(2)
തീരാത്ത ദുഃഖങ്ങളിൽ ഏകാന്ത വീഥികളിൽ
ചിലചിലയും തേങ്ങലുമായ് കാടകങ്ങൾ തേടുന്നു (മൂടൽമഞ്ഞിൻ...)
വേനലിൽ വാർന്നു പോം ലാവണ്യ ധാരയിൽ ആ... (2)
വിങ്ങുന്ന മോഹങ്ങളിൽ തിങ്ങുന്ന കൂരിരുളിൽ
പുലരൊളി തൻ തൊങ്ങലിടാൻ രാവിനെന്തൊരാവേശം (മൂടൽമഞ്ഞിൻ...)