Moliyalagum

മൊഴിയഴകും
Year
Language

മൊഴിയഴകും മിഴിയഴകും എന്നിലലിഞ്ഞമ്മ
താരാട്ടിന്‍ രാരീരം മനസ്സിന്നീണമായ്
മാന്മിഴിയേ തേന്‍‌മൊഴിയേ മകളേ തളിരിതളേ
അമ്മുക്കുട്ടീ അമ്മുക്കുട്ടീ നീ നിനവിന്‍ താളമായ്
എന്‍ കനവിന്‍ രാഗമായ് (മൊഴിയഴകും..)

പവനുതിരും പുഞ്ചിരിയില്‍ നെഞ്ചിലലിഞ്ഞമൃതായ്
പാല്‍‌നുരയും ചുണ്ടുകളില്‍ പൂന്തേന്‍ കുഴമ്പായ്
നറും പൂന്തേന്‍ കുഴമ്പായ് (മൊഴിയഴകും..)

പൊന്‍‌തടുക്കില്‍ അടുത്തിരുത്താം പൊന്‍‌മണിത്തളികകളില്‍
പഴം നുറുക്കും പാലടയും ഇനിയും പങ്കിടാം
ഞാന്‍ ഇനിയും പങ്കിടാം (മൊഴിയഴകും..)

mŏḻiyaḻaguṁ miḻiyaḻaguṁ ĕnnilaliññamma
tārāṭṭin rārīraṁ manassinnīṇamāy
mānmiḻiye ten‌mŏḻiye magaḽe taḽiridaḽe
ammukkuṭṭī ammukkuṭṭī nī ninavin dāḽamāy
ĕn kanavin rāgamāy (mŏḻiyaḻaguṁ..)

pavanudiruṁ puñjiriyil nĕñjilaliññamṛtāy
pāl‌nurayuṁ suṇḍugaḽil pūnden kuḻambāy
naṟuṁ pūnden kuḻambāy (mŏḻiyaḻaguṁ..)

pŏn‌taḍukkil aḍuttiruttāṁ pŏn‌maṇittaḽigagaḽil
paḻaṁ nuṟukkuṁ pālaḍayuṁ iniyuṁ paṅgiḍāṁ
ñān iniyuṁ paṅgiḍāṁ (mŏḻiyaḻaguṁ..)