Title (Indic)മയ്യണിക്കണ്ണേ ഉറങ്ങുറങ്ങ് (F) WorkMoksham Year2005 LanguageMalayalam Credits Role Artist Music Balabhaskar Performer Manjari Writer Kavalam Narayana Panicker LyricsMalayalamമയ്യണിക്കണ്ണേ ഉറങ്ങുറങ്ങ് മഞ്ചാടി മുത്തേ ഉറങ്ങുറങ്ങ് മയ്യണിക്കണ്ണിലെ മഞ്ചുന്ന മഞ്ചാടി കൃഷ്ണമണിയേ ഉറങ്ങുറങ്ങ് ഉറങ്ങുറങ്ങ്.... ഉറങ്ങുറങ്ങ് മാമയിൽ പീലിയിൽ കാർമുകിൽ നിനവിൽ കൃഷ്ണമണിയേ ഉറങ്ങുറങ്ങ് (2) മാൻപേട പേടിയിൽ മായാതെ തിങ്കളിൻ വാർമറുകായ് നീ ഉറങ്ങുറങ്ങ് ഉറങ്ങുറങ്ങ് … ഉറങ്ങുറങ്ങ് ചായ്മാനം കുന്നിലെ ചാന്തു നിറം ചാർത്തി കൃഷ്ണമണിയേ ഉറങ്ങുറങ്ങ് (2) ഏഴാഴി ചൂഴും താഴെയഴകിന്റെ താഴികക്കുളിരേ ഉറങ്ങുറങ്ങ് ഉറങ്ങുറങ്ങ്… ഉറങ്ങുറങ്ങ് (മയ്യണി…) Englishmayyaṇikkaṇṇe uṟaṅṅuṟaṅṅ mañjāḍi mutte uṟaṅṅuṟaṅṅ mayyaṇikkaṇṇilĕ mañjunna mañjāḍi kṛṣṇamaṇiye uṟaṅṅuṟaṅṅ uṟaṅṅuṟaṅṅ.... uṟaṅṅuṟaṅṅ māmayil pīliyil kārmugil ninavil kṛṣṇamaṇiye uṟaṅṅuṟaṅṅ (2) mānpeḍa peḍiyil māyādĕ tiṅgaḽin vārmaṟugāy nī uṟaṅṅuṟaṅṅ uṟaṅṅuṟaṅṅ … uṟaṅṅuṟaṅṅ sāymānaṁ kunnilĕ sāndu niṟaṁ sārtti kṛṣṇamaṇiye uṟaṅṅuṟaṅṅ (2) eḻāḻi sūḻuṁ tāḻĕyaḻaginṟĕ tāḻigakkuḽire uṟaṅṅuṟaṅṅ uṟaṅṅuṟaṅṅ… uṟaṅṅuṟaṅṅ (mayyaṇi…)