വാവേ നീയുറങ്ങു്....മാറില്‍ ചായുറങ്ങു്
താരാട്ടില്‍ ആ ചുണ്ടത്തു്
വെറും ഗദ്ഗദം മാത്രമിന്നു്...
പൂന്തൊട്ടിലിൽ ആ നിന്റെ മുന്നിൽ
എൻ കൈത്തലം മാത്രം...നീയുറങ്ങു്...(2)
(വാവേ നീയുറങ്ങു്.....)
കദനം നിറയുന്ന ജീവിതവേളയില്‍
ആശ്വാസമായ് നിന് പുഞ്ചിരി മാത്രം...
കദനം നിറയുന്ന ജീവിതവേളയില്‍
ആശ്വാസമായ് നിന് പുഞ്ചിരി മാത്രം...
കൈമുതലായ് നേടുമ്പോള്‍
എങ്ങോ പോകുന്നെന് വേദനകള്‍
എങ്ങോ പോകുന്നെന് വേദനകള്‍...
(വാവേ നീയുറങ്ങു്.....)
വദനം വാടിയ നിന്നുടെ രൂപം
ഹൃദയം മുറിയുന്ന നിമിഷങ്ങളേകി...
വദനം വാടിയ നിന്നുടെ രൂപം
ഹൃദയം മുറിയുന്ന നിമിഷങ്ങളേകി...
അച്ഛനെ നീ തിരയുമ്പോള്‍
ഒരു താരകം പൂങ്കാവില്‍ വാടി നില്പ്പൂ
എന്നോ വേര്പെട്ടൊരെന്റെ സ്വപ്നം....
(വാവേ നീയുറങ്ങു്.....)