മോഹിനീ...പ്രിയരൂപിണീ
ഒഴുകി വരൂ....എന്നരികില്‍
മോഹിനീ...പ്രിയരൂപിണീ
ഒഴുകി വരൂ....എന്നരികില്‍
നർത്തകിയായ് രതി രഞ്ജിനിയായ്
അലരുകള്‍ വിരിയിടും വഴിയിതില്‍
തൂമൃദുപദ രചയിത മധുരിമ വിതറി വരൂ...
മോഹിനീ...പ്രിയരൂപിണീ...
കാലില്‍ ദർഭമുനയും
മിഴിയില്‍ പുഷ്പശരവും
കാളിദാസന്റെ കല്പനപോലെ
ശകുന്തളയായ് നീ നിൽക്കൂ..
മോഹിനീ...പ്രിയരൂപിണീ...
പനിനീരു പെയ്യും നിലാവില്‍
മുഹറ നിലാവില്‍
ഒമര്‍ഖയ്യാമിന്റെ കാമിനിപോല്‍
ഒരുങ്ങിവാ മുന്തിരിച്ചാറില്‍
നീന്തിവാ....നീ നീന്തിവാ....
മോഹിനീ...പ്രിയരൂപിണീ...
കന്നിപ്പെണ്ണിന്‍ പൂമേനി....
അതിലീറന്‍ തുകിലൊന്നിറുകുന്നേ..
കണ്ണേറൊന്നേറ്റാലപ്പം
നാണം വരുമല്ലോ.....പെണ്ണിനു്
നാണം വരുമല്ലോ.....
കണ്ടോട്ടേ....കൊണ്ടോട്ടേ....
ഞാനാ ചെലോന്നു്...
മോഹിനീ...പ്രിയരൂപിണീ...
തിത്തിത്താരേ തിമൃതത്തൈ
തക..ടീക്കൂ...ടീക്കൂ...
തക തിമൃതത്തൈ
തക്കു തിക്കു...തക
തകകു....തികകു..തക
തലാങ്കു തരികിട തിമൃതത്തൈ