Mohasvaroobinee

മോഹസ്വരൂപിണീ
Year
Language

മോഹസ്വരൂപിണീ പാടുകയായ് മൃദു ശ്രീപദമാടുകയായ്
മിഴിയിൽ മദന ലഹരി നിറയുമിവളൊരു
വിരഹിണി നിശയുടെ മടിയിലെ അഴകിവൾ
സാമ വേദ സാരമതീ പ്രേമസുധാമയിയായ്
കളഭ മുകിൽ കവിത പൊഴിയുമിരവുകൾ
കനിവൊടു തഴുകിയ സുരഭില ലതയിവൾ
(മോഹ സ്വരൂപിണി...)

ഓരോ കടലലയിലുമിവളുടെ ദാഹം
സിരകളിൽ നുരയിടുമനുനിമിഷം
പ്രിയനവനരുളിടും അനുപമ രതിരസം
അറിയണമിനിയൊരു രാഗം
കാറ്റായ് വരുമവനുടെ വഴികളിൽ
ഒരു പിടി മലരുകൾ ചൊരിയണമതിനൊരു
തരളിതലതയുടെ രാഗാനന്ദം വിടരുകയായ്
പാല പൂത്തു പനിനീരു പെയ്തു കുളിരാടി
നിൽക്കുമനുരാഗ രാവുകളെ ഓർമ്മ കൊണ്ടു പൊതിയാൻ
എനിക്കുമൊരു മയിൽചിറകു വിരിച്ചു
മുകിലൊളിച്ചതെങ്ങോ

വിളിച്ചാൽ അലിയുമൊരു മനസ്സോ
എനിക്കായ് തെളിയുമൊരു വിളക്കോ
തനിച്ചു വന്നടുത്തിരുന്നുയിരിന്റെ കിളിക്കുഞ്ഞിൻ മണിചുണ്ടിൽ
ഒരു മുത്തം മറച്ചു വെച്ചടുത്തു വരൂ
കന്നിത്താരമായ് പെണ്ണിൻ ദാഹമായ്
തമ്മിൽ കാണുമോ എന്നിൽ മൂടുമോ ഒന്നായ് തീരുമോ പറയൂ
ഈ അനുപമലഹരിയിൽ അടിമുടി പുളകിതയായ്
ഞാൻ ഇനി അലിയണമവനുടെ കരതലമലിവൊടു
തഴുകണമൊരു കുളിരായ്
നിനിസ നിനിസ നിസ (2)
നിസസ നിരിസ.............

mohasvarūbiṇī pāḍugayāy mṛdu śrībadamāḍugayāy
miḻiyil madana lahari niṟayumivaḽŏru
virahiṇi niśayuḍĕ maḍiyilĕ aḻagivaḽ
sāma veda sāramadī premasudhāmayiyāy
kaḽabha mugil kavida pŏḻiyumiravugaḽ
kanivŏḍu taḻugiya surabhila ladayivaḽ
(moha svarūbiṇi...)

oro kaḍalalayilumivaḽuḍĕ dāhaṁ
siragaḽil nurayiḍumanunimiṣaṁ
priyanavanaruḽiḍuṁ anubama radirasaṁ
aṟiyaṇaminiyŏru rāgaṁ
kāṭrāy varumavanuḍĕ vaḻigaḽil
ŏru piḍi malarugaḽ sŏriyaṇamadinŏru
taraḽidaladayuḍĕ rāgānandaṁ viḍarugayāy
pāla pūttu paninīru pĕydu kuḽirāḍi
nilkkumanurāga rāvugaḽĕ ormma kŏṇḍu pŏdiyān
ĕnikkumŏru mayilsiṟagu viriccu
mugilŏḽiccadĕṅṅo

viḽiccāl aliyumŏru manasso
ĕnikkāy tĕḽiyumŏru viḽakko
taniccu vannaḍuttirunnuyirinṟĕ kiḽikkuññin maṇisuṇḍil
ŏru muttaṁ maṟaccu vĕccaḍuttu varū
kannittāramāy pĕṇṇin dāhamāy
tammil kāṇumo ĕnnil mūḍumo ŏnnāy tīrumo paṟayū
ī anubamalahariyil aḍimuḍi puḽagidayāy
ñān ini aliyaṇamavanuḍĕ karadalamalivŏḍu
taḻugaṇamŏru kuḽirāy
ninisa ninisa nisa (2)
nisasa nirisa.............