Mohasangama raatri

മോഹസംഗമ രാത്രി
Work
Year
Language

മോഹസംഗമരാത്രി ഇത്
അസുലഭ സുന്ദരരാത്രി
(മോഹസംഗമരാത്രി.....)
മനവും തനുവും ഒരുമിച്ചുണർത്തും
മദനോൽസവരാത്രി
മോഹസംഗമരാത്രി ഇത്
അസുലഭ സുന്ദരരാത്രി

അലരിലുറങ്ങിയ ആവേശങ്ങളെ
തഴുകിയുണർത്തും രാത്രി
ആത്മാവിലനുഭൂതി അലമാല തീർക്കും
ആശ്വാസ മാദകരാത്രി ഇത്
ആശ്വാസ മാദകരാത്രി
മോഹസംഗമരാത്രി ഇത്‌
അസുലഭ സുന്ദരരാത്രി

സുഖ മുഖഭാവരസാമൃതമോ
ആനന്ദ മംഗളരാത്രി
നിറയും യൗവ്വന മാദകലഹരിയിൽ
ആറാടുമതിശയരാത്രി ഇത്
ആറാടുമതിശയരാത്രി
(മോഹസംഗമരാത്രി....)

mohasaṁgamarātri it
asulabha sundararātri
(mohasaṁgamarātri.....)
manavuṁ tanuvuṁ ŏrumiccuṇarttuṁ
madanolsavarātri
mohasaṁgamarātri it
asulabha sundararātri

alariluṟaṅṅiya āveśaṅṅaḽĕ
taḻugiyuṇarttuṁ rātri
ātmāvilanubhūdi alamāla tīrkkuṁ
āśvāsa mādagarātri it
āśvāsa mādagarātri
mohasaṁgamarātri it‌
asulabha sundararātri

sukha mukhabhāvarasāmṛtamo
ānanda maṁgaḽarātri
niṟayuṁ yauvvana mādagalahariyil
āṟāḍumadiśayarātri it
āṟāḍumadiśayarātri
(mohasaṁgamarātri....)