ചന്ദ്രകിരണത്തിന്‍ ചന്ദനമുണ്ണും
ചകോര യുവമിഥുനങ്ങള്‍
അവയുടെ മൌനത്തില്‍ കൂടണയും
അനുപമസ്നേഹത്തിന്‍ അര്‍ത്ഥങ്ങള്‍
അന്തരാര്‍ത്ഥങ്ങള്‍ .....
ചിലച്ചും.... ചിരിച്ചും....
ചിലച്ചും ചിറകടിച്ചു ചിരിച്ചും
താരത്തളിര്‍ നുള്ളി ഓളത്തില്‍ വിരിച്ചും
നിളയുടെ രോമാഞ്ചം നുകര്‍ന്നും കൊണ്ടവര്‍
നീലനികുഞ്ജത്തില്‍ മയങ്ങും...
ആ മിഥുനങ്ങളെ അനുകരിക്കാം..
ആ നിമിഷങ്ങളെ ആസ്വദിക്കാം...
മദിച്ചും.... കൊതിച്ചും.....
മദിച്ചും പരസ്പരം കൊതിച്ചും..
നെഞ്ചില്മധുവിധു നല്‍കും മന്ത്രങ്ങള്‍ കുറിച്ചും
ഇണയുടെ മാധുര്യം പകര്‍ന്നും കൊണ്ടവര്‍
ഈണത്തില്‍ താളത്തിലിണങ്ങും...
ഈണത്തില്‍ താളത്തിലിണങ്ങും..
ആ മിഥുനങ്ങളെ അനുഗമിക്കാം..
ആ നിമിഷങ്ങളേ ആസ്വദിക്കാം...