അമ്മേ നീയൊരു ദേവാലയം
നന്‍മകള്‍ പൂവിട്ടു പൂജിക്കും ആലയം ദേവാലയം
അമ്മേ നീയൊരു ദേവാലയം
നന്‍മകള്‍ പൂവിട്ടു പൂജിക്കും ആലയം ദേവാലയം
കാരഗൃഹത്തില്‍ പിറന്ന കാര്‍വര്‍ണ്ണനും
കാലിത്തൊഴുത്തില്‍ പിറന്ന പൊന്നുണ്ണിക്കും (2)
വന്‍ മരുഭൂവിലെ ധര്‍മ പ്രവാചകനും ജന്മം നല്‍കിയ സുകൃതി നീ (2)
അമ്മേ നീയൊരു ദേവാലയം
കുന്തിയും നീയേ ഗാന്ധാരിയും നീയേ
നൊന്തു പെറ്റവരുടെ ദു:ഖം നീ (2)
അങ്കത്തില്‍ ജയിച്ചവരും അന്ത്യം വരിച്ചവരും
അമ്മക്കൊരുപോലൊരു പോലെ (2)
രക്തസാക്ഷിയായ് തീര്‍ന്നൊരുണ്ണിക്കൊരു പിടി
വറ്റുമായ് നീയിന്നും കാത്തിരിപ്പൂ (2)
നെഞ്ചിലെ നൊമ്പര ജ്വാലകളായ് സ്നേഹ ബന്ധുരേ
നീ നിന്നെരിയുന്നു (2)
അമ്മേ നീയൊരു ദേവാലയം
നന്‍മകള്‍ പൂവിട്ടു പൂജിക്കും ആലയം ദേവാലയം
ദേവാലയം അമ്മേ..