കുങ്കുമസന്ധ്യാ ക്ഷേത്രക്കുളങ്ങരെ
കുളിച്ചുതൊഴാന്‍ വന്ന വാര്‍മുകിലേ
ഇളവെയില് കാഞ്ഞുകാഞ്ഞു നടക്കും നിനക്കിപ്പോള്‍
ഇളമാനിനെപ്പോലെ ചെറുപ്പം
ചന്ദനക്കുളിര്കാറ്റത്തിളകും നിന്
ചിറകുകള്ക്കുത്സാഹത്തിളക്കം
വിണ്ണിലെ മന്ദാകിനിയിലൂടൊഴുകും നിന്
കണ്ണിലൊരിന്ദ്രചാപത്തിളക്കം
കുങ്കുമസന്ധ്യാ......
ആകാശം വേനലിന് തിരനീക്കി
വര്‍ഷത്തിന് തുകിലണിഞ്ഞെത്തുമ്പോള്
എത്രമേലുജ്വലമെങ്കിലും നിന് പ്രൌഢി
സ്വപ്നം പോല്‍ മണ്ണില്‍ വീണുടഞ്ഞല്ലോ
കുങ്കുമസന്ധ്യാ......