വാഴ്വില് .. വാഴ്വില് . .
ഇരുള് മൂടുകയോ എന്‍ വാഴ്വില്
കരള്‍ നീറുകയോ ഈ വാഴ്വില്
കറും കടലല പോല്‍ മനം പുളയുകയോ
(ഇരുള് മൂടുകയോ)
കണ്ടു ഞാന്‍ ഓമന കിനാവുകള്‍ എത്രയോ കണ്ടു ഞാന്‍
ജീവിതമേ സുഖമായി തീരുവാന്‍ എന്നുമേ .. എന്നുമേ
എകമാനസനാമെന് പ്രേമ ഗായകനാമവന്
അലയുകയാണോ നീയെങ്ങോ
കണ്ണീര് പൊഴിയുകയോ എന്നില്‍ ദയവില്ലയോ
(ഇരുള് മൂടുകയോ)
എന്‍ മനം നിന്നിലായ് ചേരുവാന്‍ മാനസം പുല്കുവാന്
എന്‍ മനം നിന്നിലായ് ചേരുവാന്‍ മാനസം പുല്കുവാന്
പൂകിടുമാ വിധിപോല്‍ വാഴുവാന്‍ എന്നുമേ എന്നുമേ
നറുമുല്ല കോര്‍ത്തു ഞാന്‍ ഒരു മാല ചാര്‍ത്തിടാം
എന്‍ ആശതന്‍ ശ്രീകോവിലില്‍ നീ അണയില്ലേ
പ്രിയകാമുകനാം നിന് പ്രേമഗായകനാം നിന്
(ഇരുള് മൂടുകയോ)