മിന്നാമിനുങ്ങേ നിന്നേത്തിരഞ്ഞു
പൊന്നാമ്പലിലെ മഞ്ഞായലിഞ്ഞു
കിനാവെയിലില്‍ പറന്നുയരും
പൊന്നാവണിക്കാറ്റാണു ഞാന്‍
ഈ സാന്ദ്രമാം സന്ധ്യ തന്‍ തീരങ്ങളില്‍
ഈ ലോലമാം ഭൂവിലെ പാദങ്ങളില്‍
മഴയുടെ മഴനീര്‍ത്തുള്ളിയായ്
പുലരിയിലൊരു പൂത്തിങ്കളായ് പ്രണയം
താരാപഥം തിരഞ്ഞു പോകുന്നു ഞാന്‍
ഈ മാരിവില്‍ പക്ഷി തന്‍ പൊന്‍തൂവലായ്
ഈ മൂകമാം യാത്ര തന്‍ സംഗീതമായ്
മുകിലലയിലെ മൂവന്തിയായ്
അല ഞൊറിയുമൊരാനന്ദമായ്
പ്രണയ ജീവന്‍ കണം തിരഞ്ഞു പോകുന്നു ഞാന്‍