കടലോളം വാത്സല്യം താരാട്ടായ് തരുമച്ഛന്
വെയില് വഴിയില്‍ കുട നിഴലിന് തണലാകും എന്നച്ഛന്‍
അമ്മക്കിളിയില്ലാക്കൂടാകും വീട്ടിലെ
ചെല്ലക്കുഞ്ഞിനെന്നും കൂട്ട്
ആലോലം കൊമ്പത്തൊരൂഞ്ഞാലിട്ടാടുമ്പോള്
ആയത്തിലാട്ടുന്ന പാട്ട്
വാലിട്ടെഴുതുമ്പോള് നോക്കുവാനുള്ളൊരു
വാല്‍ക്കണ്ണാടി എന്‍ അച്ഛന്റെ കണ്ണുകള്‍ (2)
കാണിപ്പൊന്നിന് കമ്മലണിഞ്ഞു
കുന്നിമണി മാലയണിഞ്ഞു
കൊഞ്ചി കൊഞ്ചി കുറുമ്പുമ്പോള്
പുഞ്ചിരിപ്പാലു കുറുക്കൊന്നോരോര്മ്മ
എന്നച്ഛന്‍...
കടലോളം വാത്സല്യം താരാട്ടായ് തരുമച്ഛന്
വെയില് വഴിയില്‍ കുട നിഴലിന് തണലാകും എന്നച്ഛന്‍
വര്‍ഷ വസന്തങ്ങള്‍ വന്നു പോയീടവേ
എന്‍ നിനവറിയുന്നു അച്ഛന്റെ മാനസം (2)
വാന വില്ലിന് ചാരുത മെയ്യില്‍
മേഘ ഗീതം പാടുന്ന ചുണ്ടില്‍
കാലം മെല്ലെ തഴുകുമ്പോള്‍
ദൂരെ നിന്നോമനത്തം ഉണര്ത്തുന്നൊരോര്മ്മ
എന്നച്ഛന്‍...
കടലോളം വാത്സല്യം താരാട്ടായ് തരുമച്ഛന്
വെയില് വഴിയില്‍ കുട നിഴലിന് തണലാകും എന്നച്ഛന്‍
അമ്മക്കിളിയില്ലാക്കൂടാകുംവീട്ടിലെ
ചെല്ലക്കുഞ്ഞിനെന്നും കൂട്ട്
ആലോലം കൊമ്പത്തൊരൂഞ്ഞാലിട്ടാടുമ്പോള്
ആയത്തിലാട്ടുന്ന പാട്ട്