Minnalaay

മിന്നലായ്‌
Work
Year
Language

മിന്നലായ് മിന്നി ഞാന്‍ ഇങ്ങുവന്നിതാ
എന്തു ഞാന്‍ നല്‍കണം സ്നേഹഗായകാ..
മിന്നലായ് മിന്നി ഞാന്‍ ഇങ്ങുവന്നിതാ
എന്തു ഞാന്‍ നല്‍കണം സ്നേഹഗായകാ..
മിന്നിത്തിളങ്ങും ദേവലോകത്തിന്‍
അപ്സരകന്യക ഞാന്‍....
സ്വര്‍ഗ്ഗഭോഗങ്ങള്‍ നല്‍കിടാനെത്തും
കിന്നരയല്ലോ ഞാന്‍....
ഇന്ദ്രലോക ദൂതു ചൊല്ലി ചേര്‍ന്നിടുവാന്‍
ചന്ദ്രകാന്തത്തേരിറങ്ങി ഞാന്‍
മന്ത്രവീണ പോലെ എന്നെ മീട്ടാന്‍
മെല്ലെ മെല്ലെ ഉണരുക നീ....
അമ്പിളിച്ചേലില്‍ നീ വന്നിടില്‍
ആശകള്‍ക്കൊന്നും അതിരില്ലല്ലോ
അമ്പിളിച്ചേലില്‍ നീ വന്നിടില്‍
ആശകള്‍ക്കൊന്നും അതിരില്ലല്ലോ

മേടപ്പൂങ്കാറ്റിന്‍ മായക്കൈയാലെ
വര്‍ണ്ണം ചൂടി മാനസം
മെല്ലെ നുള്ളാതെ..വേഗം കാട്ടാതെ
വിരുതേറുന്നു സാഹസം
മാനഞ്ചും മിഴിയില്‍ തെളിയണ
താരങ്ങള്‍ സുന്ദരം
മാറത്തെ മറുകില്‍ പടരണ
മാലേയം പൌരുഷം
ചില്ലുമഴയില്‍ ഒന്നു നനയാന്‍
ചാരേ നീ വാ...വാ...
നിന്റെ മനസ്സിന്‍ കുഞ്ഞുപുതപ്പില്‍
എന്നെ ചേര്‍ക്കാമോ....
മായാസ്വപ്നം പോലെ ആദ്യം നീവന്നു
മോഹപ്പൂവാം നിന്നെ..മുത്തിടാന്‍ ഞാന്‍ നിന്നൂ
(മിന്നലായ് മിന്നി ഞാന്‍ ...)

രാഗം മൂളുന്ന ചോലത്തേൻ കാറ്റായ്
പൊതിയാനായി പോരുമോ
മധുമധുരം ശ്രുതി സുഖദം
ഈണം മൂളാന്‍ നീ വരൂ
നിന്‍ മാറില്‍ ചേര്‍ന്നിടുമ്പോള്‍
നെഞ്ചാകെ ഉത്സവം
തഞ്ചത്തില്‍ താളമിട്ടതു്
ചേലോലും യൌവ്വനം
ഏതു ജന്മത്തിന്‍ പുണ്ണ്യമായൊരീ
സ്നേഹം നീയേകീ...
രാഗസൌരഭം നീ നിറയ്ക്കവേ
മോക്ഷം കൈവന്നു....
നിന്നൊടിഷ്ടം കൂടാൻ ഏറെ ആശിച്ചു
വാനം തേടും മൈനേ..ഞാനും പോന്നോട്ടെ..

minnalāy minni ñān iṅṅuvannidā
ĕndu ñān nalgaṇaṁ snehagāyagā..
minnalāy minni ñān iṅṅuvannidā
ĕndu ñān nalgaṇaṁ snehagāyagā..
minnittiḽaṅṅuṁ devalogattin
apsaraganyaga ñān....
svarggabhogaṅṅaḽ nalgiḍānĕttuṁ
kinnarayallo ñān....
indraloga dūdu sŏlli sernniḍuvān
sandragāndatteriṟaṅṅi ñān
mandravīṇa polĕ ĕnnĕ mīṭṭān
mĕllĕ mĕllĕ uṇaruga nī....
ambiḽiccelil nī vanniḍil
āśagaḽkkŏnnuṁ adirillallo
ambiḽiccelil nī vanniḍil
āśagaḽkkŏnnuṁ adirillallo

meḍappūṅgāṭrin māyakkaiyālĕ
varṇṇaṁ sūḍi mānasaṁ
mĕllĕ nuḽḽādĕ..vegaṁ kāṭṭādĕ
virudeṟunnu sāhasaṁ
mānañjuṁ miḻiyil tĕḽiyaṇa
tāraṅṅaḽ sundaraṁ
māṟattĕ maṟugil paḍaraṇa
māleyaṁ paൌruṣaṁ
sillumaḻayil ŏnnu nanayān
sāre nī vā...vā...
ninṟĕ manassin kuññubudappil
ĕnnĕ serkkāmo....
māyāsvapnaṁ polĕ ādyaṁ nīvannu
mohappūvāṁ ninnĕ..muttiḍān ñān ninnū
(minnalāy minni ñān ...)

rāgaṁ mūḽunna solatten kāṭrāy
pŏdiyānāyi porumo
madhumadhuraṁ śrudi sukhadaṁ
īṇaṁ mūḽān nī varū
nin māṟil sernniḍumboḽ
nĕñjāgĕ utsavaṁ
tañjattil tāḽamiṭṭadu്
seloluṁ yaൌvvanaṁ
edu janmattin puṇṇyamāyŏrī
snehaṁ nīyegī...
rāgasaൌrabhaṁ nī niṟaykkave
mokṣaṁ kaivannu....
ninnŏḍiṣṭaṁ kūḍān eṟĕ āśiccu
vānaṁ teḍuṁ maine..ñānuṁ ponnoṭṭĕ..