Minnaayam minnum

മിന്നായം മിന്നും
Year
Language

മിന്നായം മിന്നും കാറ്റേ
മിഴിനാളം നീട്ടും ദീപം
കാവിനുള്ളില്‍ കൈത്തിരിപ്പൂ
പൂത്ത പോലെ തിളങ്ങുന്നുവോ
അഴകോലും ഗന്ധർവ്വന്മാര്‍
ശ്രുതി മീട്ടും പാലക്കൊമ്പില്‍
മഞ്ഞുകാറ്റിന്‍ മര്‍മ്മരങ്ങള്‍
മന്ത്രമായി തുളുമ്പുന്നുവോ
കോലോത്തെ മുറ്റത്തെ തൃത്താപ്പൂമൊട്ടിലെ
ചില്ലോലം തുമ്പി കുറുമ്പോ
മനസ്സു നിറയെ മഴയോ
നിനവു പൊഴിയും അഴകോ

മിന്നായം മിന്നും കാറ്റേ
മിഴിനാളം നീട്ടും ദീപം
കാവിനുള്ളില്‍ കൈത്തിരിപ്പൂ
പൂത്തപോലെ തിളങ്ങുന്നുവോ
മിനുങ്ങുന്നുവോ മിന്നല്‍ മിനുങ്ങുന്നുവോ
മിടിക്കുന്നുവൊ നെഞ്ചം തുടിക്കുന്നുവോ

തേവാരം നോട്ടൊരുങ്ങും തൈമാസത്തെന്നലെന്തേ
കൈതപ്പൂ മൊട്ടിന്മേല്‍ തൊട്ടു നോക്കി (2)
മെല്ലെയെന്‍ മനസ്സിന്‍ ഓട്ടുചിലമ്പിലെ
ചില്‍ ചില്‍ ചില്‍ താളത്തില്‍
സീല്‍ക്കാരം മുഴങ്ങുന്നുവോ
(മിന്നായം ....)

ആ...ആ....ആ...
ആമാട പണ്ടമിട്ടും അണിയാരത്തൊങ്ങലിട്ടും
മുറ്റത്തെ മുല്ലത്തൈ പൂത്തൊരുങ്ങി (2)
രാത്രി നിലാവത്തു ഞാനുമെന്‍ കനവുമായ്‌
കന്നിപ്പൂ മൊട്ടിന്മേല്‍ മുത്താരം പുതച്ചുറങ്ങി
(മിന്നായം.)

minnāyaṁ minnuṁ kāṭre
miḻināḽaṁ nīṭṭuṁ dībaṁ
kāvinuḽḽil kaittirippū
pūtta polĕ tiḽaṅṅunnuvo
aḻagoluṁ gandharvvanmār
śrudi mīṭṭuṁ pālakkŏmbil
maññugāṭrin marmmaraṅṅaḽ
mandramāyi tuḽumbunnuvo
kolottĕ muṭrattĕ tṛttāppūmŏṭṭilĕ
sillolaṁ tumbi kuṟumbo
manassu niṟayĕ maḻayo
ninavu pŏḻiyuṁ aḻago

minnāyaṁ minnuṁ kāṭre
miḻināḽaṁ nīṭṭuṁ dībaṁ
kāvinuḽḽil kaittirippū
pūttabolĕ tiḽaṅṅunnuvo
minuṅṅunnuvo minnal minuṅṅunnuvo
miḍikkunnuvŏ nĕñjaṁ tuḍikkunnuvo

tevāraṁ noṭṭŏruṅṅuṁ taimāsattĕnnalĕnde
kaidappū mŏṭṭinmel tŏṭṭu nokki (2)
mĕllĕyĕn manassin oṭṭusilambilĕ
sil sil sil tāḽattil
sīlkkāraṁ muḻaṅṅunnuvo
(minnāyaṁ ....)

ā...ā....ā...
āmāḍa paṇḍamiṭṭuṁ aṇiyārattŏṅṅaliṭṭuṁ
muṭrattĕ mullattai pūttŏruṅṅi (2)
rātri nilāvattu ñānumĕn kanavumāy‌
kannippū mŏṭṭinmel muttāraṁ pudaccuṟaṅṅi
(minnāyaṁ.)