മിന്നാമിനുങ്ങേ നിന്നെത്തിരഞ്ഞു
പൊന്നാമ്പലിലെ മഞ്ഞായലിഞ്ഞു
കിനാ വെയിലില്‍ പറന്നുയരും
പൊന്നാവണിക്കാറ്റാണു ഞാന്‍
ഈ സാന്ദ്രമാം സന്ധ്യതന്‍ തീരങ്ങളില്‍
ഈ ലോലമാം ഭൂവിലെ പാദങ്ങളില്‍
മഴയുടെ മഴനീര്‍ത്തുള്ളിയായ്
പുലരിയിലൊരു പൂത്തിങ്കളായ് പ്രണയം
താരാപഥം തിരഞ്ഞു പോകുന്നു ഞാന്‍
ഈമാരിവില്‍ പക്ഷിതന്‍ പൊന്‍തൂവലായ്
ഈ മൂകമാം യാത്രതന്‍ സംഗീതമായ്
മുകിലലയിലെ മൂവന്തിയായ്
അലഞൊറിയുമൊരാനന്ദമായ്
പ്രണയ ജീവന്‍ കണം തിരഞ്ഞുപോകുന്നു ഞാന്‍