ചന്ദ്രികത്തളികയിലെ മാന്‍ ചിത്രമോ?
ചന്ദനപ്പൂങ്കാവിലെ മയില്‍പ്പീലിയോ?
ഈപ്പൊന്നും പുഞ്ചിരിക്കു പകരം നല്കാന്
എന്തുസമ്മാനം എന്തുസമ്മാനം?
എന്തുസമ്മാനം മിനിമോള്ക്കെന്തുസമ്മാനം?
അഞ്ജനക്കണ്ണുകളില് ആതിരത്തിരകടഞ്ഞ
രണ്ടിളം മുത്തുകളാരൊളിച്ചുവച്ചു?
ഈക്കണ്ണിന് പൊന്നൊളിക്കു പകരം നല്കാന്
എന്തുസമ്മാനം എന്തുസമ്മാനം?
എന്തുസമ്മാനം മിനിമോള്ക്കെന്തുസമ്മാനം?
താമരപ്പൂമ്പദത്തില് സംഗീതക്കടല് കടഞ്ഞ
താളത്തിന് നൂപുരം ആരൊളിച്ചുവച്ചു?
ഈ നൃത്തമാധുരിക്ക് പകരം നല്കാന്
എന്തുസമ്മാനം എന്തുസമ്മാനം?
എന്തുസമ്മാനം മിനിമോള്ക്കെന്തുസമ്മാനം?