Mindaappenne

മിണ്ടാപ്പെണ്ണേ
Year
Language

മിണ്ടാപ്പെണ്ണെ മിടുക്കിപ്പെണ്ണെ
കണ്ടു ഞാൻ തൂമുല്ല പോൽ നിൻ
പുഞ്ചിരി മലരും പൂഞ്ചിറകൊളിയും
(മിണ്ടാപ്പെണ്ണെ)

മനസ്സിൽ വിതറി മാദക ലഹരി
കുളിരിളം കാറ്റിൽ കൂട്ടിനു വരു നീ
തളിരിടും പുളകം താനെ നുകരാൻ(2)
കിളിമകളെ എൻ കരളിനു മോഹം (മിണ്ടാ)

തേന്മൊഴി നിന്നെ തേടി വന്നു
പെണ്മയിലേ നിൻ പീലി കവർന്നു
കാണാ നിധി നീ കൈയിലൊളിച്ചു (2)
നേടിയെടുക്കും ഞാനതു വേഗം (മിണ്ടാ)

miṇḍāppĕṇṇĕ miḍukkippĕṇṇĕ
kaṇḍu ñān dūmulla pol nin
puñjiri malaruṁ pūñjiṟagŏḽiyuṁ
(miṇḍāppĕṇṇĕ)

manassil vidaṟi mādaga lahari
kuḽiriḽaṁ kāṭril kūṭṭinu varu nī
taḽiriḍuṁ puḽagaṁ tānĕ nugarān(2)
kiḽimagaḽĕ ĕn karaḽinu mohaṁ (miṇḍā)

tenmŏḻi ninnĕ teḍi vannu
pĕṇmayile nin pīli kavarnnu
kāṇā nidhi nī kaiyilŏḽiccu (2)
neḍiyĕḍukkuṁ ñānadu vegaṁ (miṇḍā)