ജീവിതമിനിയൊരു തട്ടുപൊളിപ്പന്‍
സിനിമ കണക്കെ അടിച്ചു പൊളിക്കാം
കൂട്ടുകാരേ പെണ്മണിമാരേ ആടിവന്നാട്ടെ
അടിപൊളി താളമിട്ടാട്ടെ....
വിട്ടിലടിച്ചുനരച്ചുവെളുത്തുകുരച്ചുനടക്കണ കാരണോരേ
കണ്ടുനില്ക്കാന് ഒക്കുകില്ലേല് കണ്ണു പൊത്തിക്കോ...
കറുത്ത കണ്ണട മാറ്റിക്കോ...
കരയാനൊന്നും നേരമില്ലല്ലോ....
ജന്മം കരഞ്ഞു തീര്‍ക്കാനുള്ളതല്ലല്ലോ...
ഇനി ആണും പെണ്ണും കണ്ടൂടെന്നുണ്ടോ...
മിണ്ടാതോടല്ലേ....
(വിട്ടിലടിച്ചു.....)
(ജീവിതമിനിയൊരു....)
നേരമായല്ലോ...ഇനി കാലമായല്ലോ..
പൂനിലാമഴ പെയ്തു വീണല്ലോ....
ചുംബനമധുരിമയില് മദയൗവ്വനലയമൊഴുകും
പ്രേമനാടക വേള വന്നല്ലോ...
കടമിഴിയില്‍ പൊന്‍താലം പൂത്തു നിന്നല്ലോ...
അനുരാഗം കരളുകളില്‍ വീണുലഞ്ഞല്ലോ...
നീലനഗരിയിലെ രാത്രിവേദികളില്
ആയിരത്തിരി നാളമിളകിയ മേളമുയരുകയായ്...
അതു കണ്ടുനില്ക്കാന് ഒക്കുകില്ലെങ്കില്‍..
പൊളിഞ്ഞ കണ്ണട മാറ്റിവെച്ചോളൂ.....
ഇനി ആണും പെണ്ണും മിണ്ടാന്‍ പാടില്ലേ....
മിണ്ടാതോടല്ലേ....
(വിട്ടിലടിച്ചു.....)
(ജീവിതമിനിയൊരു....)
ഹാ...നമ്മുടെ കനവുകളില്‍ ഇനി മതിലുകള്‍ ഇല്ലല്ലോ
ബന്ധനങ്ങള്‍ മാഞ്ഞു പോയല്ലോ...
ഓമന മൈനകളേ സ്വരപല്ലവി പാടാന്‍ വാ...
സ്വര്‍ഗ്ഗരാജ്യം മണ്ണില്‍ വന്നല്ലോ...
നിറയുകയായ്..നുരയുകയായ് പാനപാത്രങ്ങള്‍
മിഴിമുനയില്‍ മദലഹരി പതഞ്ഞു പൊങ്ങുകയായ്..
വാനമേടകളില് രാഗമേളകളില്
ചാരുനർത്തന താളമിളകിയ ഗാനമുയരുകയായ്
ഇതു കേട്ടുനില്ക്കാന് ഒക്കുകില്ലെങ്കില്‍
കാതുപൊത്തി കടമ്പയേറിക്കോ...
ഈ ജന്മം പാഴായ് മാറ്റണമെന്നുണ്ടോ...
ചാടാൻ നോക്കല്ലേ....
(വിട്ടിലടിച്ചു.....)
(ജീവിതമിനിയൊരു....)