Miliyoram

മിഴിയോരം
Work
Year
Language

ആ....

മിഴിയോരം ഒരു മോഹം മലരായ് പൂക്കവേ
മഴവില്ലിന്‍ നിറമേഴും മഴയായ് പെയ്യവേ
കുളിരാടും കൂട്ടിലെ കുനുതൂവല്‍ തുമ്പികള്‍
കൊതിയോടെ കാതില്‍ പാടും
ഐ ലവ് യു ഐ ലവ് യു

പൂങ്കാറ്റും പുലര്‍മഞ്ഞും പൂവിന്‍ നെഞ്ചില്‍ മുത്തും
പാല്‍തോല്‍ക്കും പൌര്‍ണ്ണമിയെന്‍ പീലിച്ചുണ്ടില്‍ കഥ്റ്റും
പവനുരുകിയ പൂങ്കവിളില്‍ തുടുവിരല്‍മുന തഴുകുമ്പോള്‍
കളമെഴുതിയ കരളുകളില്‍ കിളിയുടെ വിളി കേള്‍ക്കുമ്പോള്‍
മാറില്‍ മനസ്സില്‍ മാമ്പൂ വിരിയുകയായ്
[മിഴിയോരം]

ചെമ്മാനം പൂഞ്ചിമിഴില്‍ മുത്തും മുകിലും തന്നു
മാറ്റേറും മിഴിയെഴുതാന്‍ മലരും മഷിയും തന്നു
പുലരൊളിയുടെ പൂവുടലില്‍ ഇളവെയിലല പൂഞ്ചേല
അഴകിടമിതു മൂടാനായ് ആലിലകള്‍ അരഞ്ഞാണം
താനേ പാടും തംബുരുവല്ലോ ഞാന്‍
[മിഴിയോരം]

ā....

miḻiyoraṁ ŏru mohaṁ malarāy pūkkave
maḻavillin niṟameḻuṁ maḻayāy pĕyyave
kuḽirāḍuṁ kūṭṭilĕ kunudūval tumbigaḽ
kŏdiyoḍĕ kādil pāḍuṁ
ai lav yu ai lav yu

pūṅgāṭruṁ pularmaññuṁ pūvin nĕñjil muttuṁ
pāldolkkuṁ paൌrṇṇamiyĕn pīliccuṇḍil kathṭruṁ
pavanurugiya pūṅgaviḽil tuḍuviralmuna taḻugumboḽ
kaḽamĕḻudiya karaḽugaḽil kiḽiyuḍĕ viḽi keḽkkumboḽ
māṟil manassil māmbū viriyugayāy
[miḻiyoraṁ]

sĕmmānaṁ pūñjimiḻil muttuṁ mugiluṁ tannu
māṭreṟuṁ miḻiyĕḻudān malaruṁ maṣiyuṁ tannu
pularŏḽiyuḍĕ pūvuḍalil iḽavĕyilala pūñjela
aḻagiḍamidu mūḍānāy ālilagaḽ araññāṇaṁ
tāne pāḍuṁ taṁburuvallo ñān
[miḻiyoraṁ]