Miliyina nyaaanadaykkumbol

മിഴിയിണ ഞാനടയ്ക്കുമ്പോള്‍
Work
Year
Language

മിഴിയിണ ഞാനടക്കുമ്പോള്‍
കനവുകളില്‍ നീ മാത്രം
മിഴിയിണ ഞാന്‍ തുറന്നാലും
നിനവുകളില്‍ നീ മാത്രം

നിനവുകള്‍ തന്‍ നീലക്കടല്‍ തിരകളില്‍
നിന്‍ മുഖം മാത്രം-
കടലലയില്‍ വെളുത്ത വാവില്‍ പൂന്തിങ്കള്‍ പോലെ
നിനവുകള്‍ തന്‍ നീലക്കടല്‍ തിരകളില്‍
നിന്‍ മുഖം മാത്രം-
കടലലയില്‍ വെളുത്ത വാവില്‍ പൂന്തിങ്കള്‍ പോലെ

(മിഴിയിണ ഞാന്‍)

കല്‍‍പ്പന തന്‍ ആരാമത്തില്‍
പ്രേമ വാഹിനി ഒഴുകുമ്പോള്‍
കല്‍‍പ്പടവില്‍ പൊന്‍‍കുടമായ് വന്നു നിന്നോളേ
നിന്‍ മലര്‍ മിഴിയില്‍ തെളിയുന്ന
കവിതകള്‍ ഞാന്‍വായിച്ചപ്പോള്‍
കവിതകളികളില്‍ കണ്ടതെല്ലാം
നിന്‍റെ പേര്‍ മാത്രം...!
(മിഴിയിണ ഞാന്‍)

മണിയറയില്‍ ആദ്യരാവില്‍
വിക്രിതികള്‍ നീ കാണിച്ചെന്‍റെ
തരിവളകള്‍ പൊട്ടിപ്പോയെ
മുഹൂര്‍ത്തം തൊട്ടേ..
കരളറതന്‍ ചുമരിങ്കല്‍ പല വര്‍ണ്ണ ചായതിങ്കല്‍
എഴുതിയതാം ചിത്രങ്ങളില്‍ നിന്‍ മുഖം മാത്രം...
(മിഴിയിണ ഞാന്‍)

miḻiyiṇa ñānaḍakkumboḽ
kanavugaḽil nī mātraṁ
miḻiyiṇa ñān duṟannāluṁ
ninavugaḽil nī mātraṁ

ninavugaḽ tan nīlakkaḍal tiragaḽil
nin mukhaṁ mātraṁ-
kaḍalalayil vĕḽutta vāvil pūndiṅgaḽ polĕ
ninavugaḽ tan nīlakkaḍal tiragaḽil
nin mukhaṁ mātraṁ-
kaḍalalayil vĕḽutta vāvil pūndiṅgaḽ polĕ

(miḻiyiṇa ñān)

kalppana tan ārāmattil
prema vāhini ŏḻugumboḽ
kalppaḍavil pŏnkuḍamāy vannu ninnoḽe
nin malar miḻiyil tĕḽiyunna
kavidagaḽ ñānvāyiccappoḽ
kavidagaḽigaḽil kaṇḍadĕllāṁ
ninṟĕ per mātraṁ...!
(miḻiyiṇa ñān)

maṇiyaṟayil ādyarāvil
vikridigaḽ nī kāṇiccĕnṟĕ
tarivaḽagaḽ pŏṭṭippoyĕ
muhūrttaṁ tŏṭṭe..
karaḽaṟadan sumariṅgal pala varṇṇa sāyadiṅgal
ĕḻudiyadāṁ sitraṅṅaḽil nin mukhaṁ mātraṁ...
(miḻiyiṇa ñān)